നിങ്ങള്‍ പറയുന്നു, ‘ഇതെന്റെ കൈത്തുവാലയാണ്’ അപ്പോള്‍ നിങ്ങള്‍ തൂവാലയില്‍ നിന്ന് വ്യത്യസ്തനാണെന്ന് മനസ്സിലാകുന്നു. അതേപോലെ നിങ്ങള്‍ പറയുന്നു, “ഈ ടംബ്ലര്‍ എന്റേതാണ്” അതിന്റെ അര്‍ത്ഥം ടംബ്ലര്‍ നിങ്ങളില്‍ നിന്ന് വിഭിന്നമാണ്. അതേപോലെ നിങ്ങള്‍ പറയുന്നു, “ഇത് എന്റെ ശരീരമാണ്.” അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഈ ശരീരമല്ല.
“എന്റെ മനസ്സ്” എന്ന് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ നിന്ന് വിഭിന്നനാണെന്ന് അര്‍ത്ഥമാകുന്നു. അപ്പോള്‍ “നിങ്ങള്‍ ആരാണ്?” എന്ന ചോദ്യം ഉദിക്കുന്നു. നിങ്ങള്‍ ഈ പറഞ്ഞ വസ്തുക്കളില്‍ നിന്നൊക്കെ വ്യത്യസ്തനായതുകൊണ്ടാണ് നിങ്ങള്‍ക്ക് ‘എന്റെ മനസ്സ്, എന്റെ ശരീരം’ എന്നൊക്കെ പറയാന്‍ സാധിക്കുന്നത്, അല്ലേ?
ഈ ചോദ്യത്തിന്റെ ഉത്തരം സ്ഥാപിക്കുന്നത് നിങ്ങള്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ചിത്തമല്ല, ഇന്ദ്രിയങ്ങളല്ല, അഹംഭാവമല്ല, നിങ്ങള്‍ ആത്മാവാണ് എന്ന സത്യമാണ്. എങ്കിലും ഇവയുമായുള്ള കൂടിച്ചേരല്‍ കാരണം നിങ്ങള്‍ പല അനുബന്ധങ്ങളേയും നേടുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: