കൊല്ലം: ശ്രീനാരായണ ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് 74-ാമത് ശ്രീനാരായണ ട്രോഫി കന്നേറ്റി ജലോത്സവം നടത്തുന്നതിനുള്ള സ്വാഗത സംഘത്തിന് രൂപം നല്കി. കരുനാഗപ്പള്ളി വൈഎംസിഎ ഹാളിലാണ് യോഗം നടന്നത്. ശ്രീനാരായണഗുരുദേവന്റെ നാമധേയത്തില്‍ കന്നേറ്റി പള്ളിക്കലാറില്‍ നടക്കുന്ന 74-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവം സെപ്റ്റംബര്‍ 20ന് നടക്കും. പ്രമുഖ ചുണ്ടന്, ഇരുട്ടുകുത്തി, വെപ്പ്, തെക്കനേടി വള്ളങ്ങളെ പങ്കെടുപ്പിക്കുവാനും, സാംസ്കാരിക സംഘടനകളുമായിച്ചേര്‍ന്ന് ഫ്ലോട്ടുകള്‍ അവതരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജലോത്സവ പവലിയനില്‍ ഉയര്‍ത്തുന്നതിനുള്ള പതാക ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയില്‍ നിന്നും കൊണ്ടുവരും. ഓച്ചിറയില്‍ നിന്നും ഗുരുദേവ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വിളംബരജാഥ നടത്തുവാനും ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും വഞ്ചിപ്പാട്ട് മത്സരം നടത്താനും തീരുമാനിച്ചു. ജലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത് നല്കുവാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
യോഗത്തില്‍ ശ്രീനാരായണ ധര്‍മ്മവേദി ജോ. കണ്‍വീനര്‍ സൗത്ത് ഇന്‍ഡ്യന്‍ വിനോദ് അധ്യക്ഷത വഹിച്ചു. ബോബന് ജി. നാഥ്, നജീം മണ്ണേല്‍, ബി. അനില്‍കുമാര്‍, രവി മൈനാഗപ്പള്ളി, എസ്. പ്രദീപ് കുമാര്‍, വിജയമ്മ ലാലി, രാധാകൃഷ്ണന്, മണികണ്ഠന്, ബാബു. കെ. കൊടിയില്‍ ബ്രദേഴ്സ്, ജയചന്ദ്രന് കണ്ണാടിയില്‍ വര്‍ഗീസ്, സുരേഷ് കൊട്ടുകാട്, ബിനില്‍ ത്രീസ്റ്റാര്‍, അരുണ്‍, ചാങ്കൂര്‍, തമ്പാന് വളാലില്‍ എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍ കുമാര്‍ സ്വാഗതവും, എസ്. സജീവ് നന്ദിയും പറഞ്ഞു.
സൗത്ത് ഇന്‍ഡ്യന്‍ വിനോദ് ചെയര്‍മാനായും, ബോബന് ജി. നാഥ് ജനറല്‍ കണ്‍വീനറായും, ബി. അനില്‍കുമാര്‍ സെക്രട്ടറിയായും, എസ്. പ്രവീണ്‍കുമാര്‍ കോ-ഓഡിനേറ്ററായും, എസ്. സജീവ് ട്രഷറായും തെരഞ്ഞെടുത്തു. നജീം മണ്ണേല്‍, രവി മൈനാഗപ്പള്ളി, തല്‍ഹത്ത്, രാധാകൃഷ്ണന് ഇലമ്പടത്ത്, കൃഷ്ണലാല്‍, പന്മന സുന്ദരേശന് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. തമ്പാന് വളാലില്‍, പി. ജയചന്ദ്രന്, രാധാകൃഷ്ണന് മണ്ണൂത്തറ, ഹരിദാസന്, സുരേഷ് കൊട്ടുകാട്, വിനോദ് , കെ.എസ്.കെ. സജി, വര്‍ഗീസ്, ദിനമണി എന്നിവര്‍ കണ്‍വീനര്‍മാരും രഞ്ജു കൊടിയില്‍, സുനില്‍ പൂമുറ്റം, സന്ദീപ് കന്നേറ്റി, ഉണ്ണി കരുനാഗപ്പള്ളി, മനോജ്, മോഹനന് , സുകുമാരന്‍ , രവീന്ദ്രന്, ശിവരാമന്, ഉദയകുമാര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: