കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് കേന്ദ്രമായ മടിക്കൈ പഞ്ചായത്തില്‍ ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയ്ക്കുനേരെ സിപിഎം അക്രമം. അടമ്പില്‍ ശാസ്താവീശ്വര ക്ഷേത്രത്തിലേക്ക് നടന്ന മഹാ ശോഭായാത്ര തടയാന്‍ സിപിഎം നടത്തിയ അക്രമം എന്നാല്‍ പാഴായി. സിപിഎം സംഘത്തിണ്റ്റെ കല്ലേറും പ്രകോപനങ്ങളും വകവെയ്ക്കാതെ ശോഭായാത്ര ലക്ഷ്യസ്ഥാനത്തെത്തി. ശോഭായാത്രയ്ക്കിടെ അക്രമം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടും പോലീസ് ബോധപൂര്‍വ്വം മാറിനില്‍ക്കുകയായിരുന്നു. കല്ലേറില്‍ ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശോഭായാത്ര ആലയില്‍ എത്താറായപ്പോള്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചിലര്‍ കല്ലേറ് നടത്തുകയുമായിരുന്നു. ശോഭായാത്ര കഴിഞ്ഞ് തിരിച്ചുപോകുന്നവരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഏച്ചിക്കാനം, കല്യാണം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ മുത്തപ്പന് തറയില്‍ സംഗമിച്ച് മഹാശോഭയാത്രയായി അടമ്പില്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. അടമ്പില്‍ ക്ഷേത്രത്തിലേക്ക് ആദ്യമായാണ് ബാലഗോകുലത്തിണ്റ്റെ നേതൃത്വത്തില്‍ ശോഭായാത്ര നടക്കുന്നത്. രതീഷ് നെല്ലിക്കാട്ട്, രാഘവന് തുടങ്ങിയ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമ ശ്രമങ്ങള്‍ അരങ്ങേറിയത്. ശോഭായാത്രയ്ക്കുനേരെയുണ്ടായ സിപിഎം അക്രമത്തില്‍ ആര്‍എസ്എസ്, ഹിന്ദുഐക്യവേദി, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി എന്നി സംഘടനകള്‍ പ്രതിഷേധിച്ചു. സിപിഎം നേതൃത്വത്തിണ്റ്റെ അറിവോടുകൂടിയാണ് അക്രമമെന്നും പാര്ട്ടിശക്തികേന്ദ്രത്തില് ബാലഗോകുലത്തിണ്റ്റെ പരിപാടിക്ക് നാടൊന്നടങ്കം എത്തിയതിണ്റ്റെ നിരാശയാണ് അക്രമത്തിന് പിന്നിലെന്നും സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും കായികമായി നേരിട്ട് ഇല്ലാതാക്കാമെന്ന് ചിന്തിക്കുന്നവര്‍ ചരിത്രം ഓര്‍ക്കണമെന്നും സംഘടനകള്‍ ഓര്‍മ്മപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: