കോട്ടയം: സ്വര്‍ണ്ണക്കട്ടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു വ്യാജ സ്വര്‍ണ്ണക്കട്ടി നല്കി അഞ്ചുലക്ഷം രൂപാ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് അസ്സാം സ്വദേശികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവ്. അസ്സാം സോണില്പൂര് ഫൈജുല്‍ ഇസ്ലാം (19) കമര്ദ്ദീന് (24) എന്നിവരെയാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ആറുമാനൂര്‍ തുരുത്തി മാലിയില്‍ വിനിഷ്കുമാറിനെയാണ് ഇവര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. അഞ്ചുലക്ഷം രൂപയ്ക്ക് 750 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു വ്യാപാരം ഉറപ്പിച്ചത്. സ്വര്‍ണ്ണനിറത്തിലുള്ള നാക്ക് കാട്ടി വിശ്വസിപ്പിക്കുകയും ചെയ്തു. ഇടപാടില്‍ സംശയം തോന്നിയ വിനീഷ്കുമാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: