ന്യൂദല്‍ഹി: ഒഡീഷയയിലെ കോരാപുത് പ്രദേശത്ത് മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ജവാന്മാര് (ബിഎസ്എഫ്) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ടുകളനുസരിച്ച് ഐഇഡി (ഇംപ്രൊവൈസ്ഡ് എസ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിനാണ് മാവോയിസ്റ്റ് തുനിഞ്ഞതെന്നാണ് അറിയുന്നത്.
അതേസമയം സുരക്ഷാ ഭടന്മാര്ക്ക് നേരെയും പരിസരങ്ങളിലും ഇപ്പോഴും വെടിവയ്പ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബിഎസ്എഫ് ഐജി അശോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: