കോട്ടയം: ഇഎംഎസ് ഭൂരഹിത ഭവനരഹിത വസതി പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ അറിവോടെ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ ഗുണഭോക്താക്കളായുള്ള എല്ലാ ആളുകളെയും പുനഃരധിവസിപ്പിക്കവാനുള്ള ഉത്തരവാദിത്വം പഞ്ചായത്ത് ഭരണസമിതി ഏറ്റെടുക്കണമെന്ന് ബിജെപി പഞ്ചായത് കണ്വന്ഷന് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷന്, മൃഗാശുപത്രി, ട്രഷറി എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം, ആനിക്കാട് ഗവ. യുപിഎസ് സ്കൂള്‍ ശതാബ്ദിസ്മാരക കെട്ടിടം, ബസ്സ്റ്റാന്‍ഡ് നവീകരണം, ശുചിത്വ കോംപ്ലക്സ്, സ്ട്രീറ്റ് ലൈറ്റുകള്‍, പൊട്ടിപൊളിഞ്ഞ ഗ്രാമീണ റോഡുകള്‍ എന്നിവയ്ക്ക് ഉടന്‍ പരിഹാരം കാണണം എന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. എന്‍.ഹരി, വി.എന്‍ മനോജ്, കെ.ജി കണ്ണന്, രാജേഷ്കര്ത്താ, കെ.കെ വിപിനചന്ദ്രന്‍, ലതാഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പുതിയഭാരവഹികളായി എം.എ അജയകുമാര്‍ (പ്രസിഡന്റ്), ജി. മഞ്ചിത്ത് (ജനറല്‍ സെക്രട്ടറി), എസ്. അരുണ്‍ (യുവമോര്‍ച്ച), ലതാ ഗോപാലകൃഷ്ണന് (മഹിളാമോര്‍ച്ച), സനുശങ്കര് (പട്ടികജാതിമോര്‍ച്ച), തോമസ് കെ.വൈ (ന്യൂനപക്ഷമോര്‍ച്ച), വി.ആര് മനോജ് (കര്‍ഷകമോര്‍ച്ച), സോഷ്യല്‍മീഡിയ കണ്‍വീനര്‍മാരായി സന്ദീപ് മുല്ലൂര്‍, അരുണ്‍ കൃഷ്ണന്, നിതീഷ്കുമാര്‍ കുമാര്‍.എസ് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: