ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ പുതിയ ഓട്ടോ നിരക്ക് പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം 25 രൂപയാണ് മിനിമം ചാര്‍ജ്ജായി നല്കേണ്ട്ത. 25 രൂപയ്ക്കു 1.8 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പിന്നീടുളള ഓരോ കിലോമീറ്ററിനും 12 രൂപ ഈടാക്കും.
വെയ്റ്റിംഗ് ചാര്‍ജും പുതുക്കിയിട്ടുണ്ട്. 3.50 രൂപയാണ് അഞ്ച് മിനിട്ട് വെയ്റ്റിങ്ങിന് ഈടാക്കുക. ഒരു മണിക്കൂറാണെങ്കില്‍ 42 രൂപയും. ഓട്ടോറിക്ഷകളില്‍ പുതിയ മീറ്റര്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 80 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുളളത്. ഈ മീറ്ററുകള്‍ സൗജന്യമായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഞായറാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: