മുംബൈ: മുംബൈയില്‍ കൂട്ടമാനഭംഗത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിയെ തേടി രണ്ട് തവണ അമ്മയുടെ ഫോണ്‍ വിളിയെത്തി. എന്നാല്‍ ബിയര്‍ക്കുപ്പി പൊട്ടിച്ച് കഴുത്തിലമര്ത്തിയാണ് അക്രമിസംഘം പെണ്‍കുട്ടിയെ അമ്മയുമായി സംസാരിക്കാന്‍ അനുവദിച്ചത്. ആദ്യസംഭാഷണത്തില്‍ പന്തികേട് തോന്നിയ അമ്മ പെണ്‍കുട്ടിയെ വീണ്ടും വിളിച്ചു. എന്നാല്‍ അവര്‍ക്ക് സംശയം തോന്നാത്ത വിധം പെരുമാറാന്‍ സംഘം തന്നെ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നും പോലീസിന് നല്കിയ പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു. പീഡിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ മൊബെയില്‍ ഫോണ്‍കാമറയില്‍ പകര്‍ത്തിയ അക്രമികള്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി സംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ ആശുപത്രിയിലെത്തി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: