ഓയൂര്‍: ചെറിയവെളിനല്ലൂര്‍ ആയിരവില്ലി ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധമുള്ള ആയിരവില്ലിപ്പാറയിലെ നാഗത്തറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. ജില്ലയിലെ പ്രമുഖ പാറഖനന മേഖലയായ ഇവിടെ ക്വാറി ഉടമകളും ഹിന്ദു വിഭാഗങ്ങളുമായി സംഘര്‍ഷമുണ്ടാക്കാന്‍ മേഖല കേന്ദ്രീകരിച്ച് മതമൗലിക വാദ ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ മുന്‍പ് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആയിരവില്ലിപ്പാറയിലെ അക്രമങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നതായി ചടയമംഗലം പോലീസ് അറിയിച്ചു.
ചടയമംഗലത്തെ പുരാണപ്രസിദ്ധമായ ജടായപ്പാറയ്‌ക്ക് നേരെ നടന്ന അക്രമത്തിലും ഇതുവരെ പ്രതികളെ കണ്ടത്താനോ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. അതിനേക്കാള്‍ ആശങ്ക ജനിപ്പിക്കുന്നത് ഈ വിഷയങ്ങളില്‍ ജനപ്രതിനിധികളും ഭരണകൂടങ്ങളും കാട്ടുന്ന അനാസ്ഥയാണ്. ചടയമംഗലത്ത് രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന കോദണ്ഡസ്വാമി തീര്‍ത്ഥാടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെ നടന്ന അക്രമം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
ചടയമംഗലത്തിനടുത്ത് കടയ്‌ക്കല്‍, ചിതറ മേഖലകളില്‍ മതതീവ്രവാദശക്തികള്‍ പിടിമുറുക്കുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാറമാഫിയയും ഇത്തരം തീവ്രവാദശക്തികളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായും സൂചനകളുണ്ട്.
പ്രദേശത്തെ പല ക്വാറി ഉടമകളും ചില പ്രധാന രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരാണെന്നും ചൂണ്ടിക്കാണിക്കപെപപ്പപെടുന്നു. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അവിഹിത സ്വാധീനം കൊണ്ടാണ് ഇവര്‍ക്കെതിരെ നടപടികള്‍ ശക്തമാകാത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: