ബാംഗളൂരു: കര്‍ണാടകയില്‍ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. മാണ്ഡ്യ, ബംഗളുരു റൂറല്‍ സീറ്റുകളാണ് കോണ്‍ഗ്രസ് ജനതാദള്‍ എസില്‍ നിന്നും പിടിച്ചെടുത്തത്. ബാംഗ്ളൂര്‍ റൂറലില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.കെ.സുരേഷ് ഒന്നരലക്ഷം വോട്ടിനാണ് ജയിച്ചത്.
മാണ്ഡ്യയില്‍ ചലച്ചിത്രതാരമായ രമ്യ ജെ.ഡി. എസിന്റെ സി.എസ്. പുട്ടരാജുവിനെ അമ്പതിനായിരം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലും ജയം ജെ.ഡി.എസിന് ഒപ്പമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബംഗളൂരു റൂറലില്‍ 51 ശതമാനവും മണ്ഡ്യയില്‍ 58 ശതമാനവുമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
ബംഗളൂരു റൂറലില്‍ എച്.ഡി.കുമാര സ്വാമിയും മണ്ഡ്യയില്‍ ചെലുവരായ സ്വാമിയും രാജിവച്ചതിനെ തുര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: