മുംബൈ: പതിനാറുകാരിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മ എയ്ഡ്സ് രോഗിയായ ഒരാള്‍ക്ക് കാഴ്ചവയ്ക്കുകയും അയാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. മുംബയിലെ കാല്വ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പോലീസിനെ അറിയിച്ചത്.
31 കാരനായ അയല്‍വാസിക്ക് വഴങ്ങിക്കൊടുക്കാന്‍ വേണ്ടി അമ്മ നിര്‍ബന്ധിക്കുമായിരുന്നെന്നും ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് മുളവടികൊണ്ട് ദേഹോപദ്രവമേല്പ്പിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി കുട്ടിയെ മയക്കികിടത്തി യുവാവിന് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നത്രെ.
യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നും പലതവണ പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ അമ്മ പെണ്‍കുട്ടിയുടെ പ്രായം തിരുത്തി എയ്ഡ്സ് രോഗിയാണെന്നറിഞ്ഞുകൊണ്ട് ഇയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. വിവാഹ ശേഷവും പെണ്‍കുട്ടി യുവാവിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കൈകള്‍ ബന്ധിച്ച്, വായില്‍ തുണിതിരുകി യുവാവിനു വേണ്ടി മതാവ് സഹായിക്കുകയും ചെയ്തു.
വീട്ടു ചെലവും പെണ്‍കുട്ടിയുടെ പഠനച്ചെലവും നോക്കിയിരുന്നത് യുവാവായിരുന്നു. പെണ്‍കുട്ടി തന്നെ ഭര്‍ത്താവായി അഗീകരിക്കില്ലെന്ന് മനസ്സിലാക്കിയ ഇയാള്‍ ആഗസ്റ്റ് ഒന്നിന് വിവാഹമോചനം നേടിയതോടെ ഇയാളില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായവും നിലച്ചു. ഇതോടെ മാതാവിന്റെ ഉപദ്രവവും കൂടി. തുടര്‍ന്ന് കുട്ടി സ്കൂള്‍ അധ്യാപികയെ വിവരമറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറയിക്കുകയുമായിരുന്നു. യുവാവിനെയും പെണ്‍കുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: