ചങ്ങനാശേരി: പതിറ്റാണ്ടുകളായി നഗരഹൃദയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് എട്ടുമാസങ്ങള്ക്കുമുമ്പാണ് അടച്ചുപൂട്ടിയത്. കെട്ടിട ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതി മുഖേന ഇന്ത്യന്‍ കോഫി ഹൗസ് ഒഴിപ്പിക്കുകയായിരുന്നു. നഗരത്തിലെ പൊതുപ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ഇഷ്ടസങ്കേതമായിരുന്നു ഇത്. ഇപ്പോള്‍ വീണ്ടും കോഫി ഹൗസ് & ഫാമിലി റസ്റ്റോറന്റായി നാളെ തുറക്കും. രാവിലെ 9.30ന് സി.എഫ്.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.ആര്.ഭാസ്കരന് ഭദ്രദീപം തെളിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ സ്മിതാജയകുമാര് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: