പാട്ന: നൃത്തക്കാരികളെ ഉപയോഗിച്ച് സദാചാര നിലവാരം താഴ്ത്തി ബീഹാര്‍ ഭരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങി.
പ്രാദേശിക ദിനപത്രമായ ബീഹാര്‍ ടൈംസ് അടുത്ത കാലത്ത് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ച ഭരണകക്ഷിയായ ജെഡിയുവിന് ജനസ്വാധീനം കുറയുന്നെന്ന ഭയമുണ്ട്. പാര്‍ട്ടി വിളിച്ചു കൂട്ടുന്ന പല യോഗങ്ങളിലും അര്‍ഥവത്തായ ചര്‍ച്ചകള്‍ നടക്കുന്നതിന് പകരം സമ്പൂര്‍ണ പരാജയം സംഭവിക്കുകയാണെന്നും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. ജെഡിയുവിന്റെ മന്ത്രിമാരും എംഎല്‍എമാരും സാധാരണപ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ യോഗങ്ങളില്‍ സാധാരണ കണ്ടുവരുന്നത് നൃത്തക്കാരികള്‍ സദസ്സിന്റെ നൃത്തം ചെയ്ത് ആനന്ദിപ്പിക്കുന്ന കാഴ്ചയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി യോഗങ്ങളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നത്. ബാര്‍ഡ്, രുപൗലി, ബീഹാര്ഷെരീഫ്, റുണിസെയ്ദ്പൂര്, അലംനഗര്‍, കുര്‍ണി, മാഞ്ചി, കാര്ഗാര്, ദറൗണ്ട, ത്രിവേണിഗഞ്ച് തുടങ്ങിയ ഗ്രാമീണ അസംബ്ലി മണ്ഡലങ്ങളില്‍ ഞായറാഴ്ച നടന്ന താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ ഇത്തരം സംഭവങ്ങളാണ് അരങ്ങേറിയത്. വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ ജെഡിയു സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാരായ ശ്യാം രജക്, നിതീഷ് മിശ്ര, ശിവാനി ജില്ലയിലെ ദറൗണ്ട നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രാദേശിക എംഎല്‍എയായ കവിതാ സിംഗ് എന്നിവരുടെ മുന്നില്‍ വച്ച് നൃത്തം ചെയ്തെന്നും വാര്‍ത്തയില്‍ പറയുന്നു. യോഗം വിളിച്ചുചേര്ത്തതാകട്ടെ എംഎല്‍എ കവിതാ സിംഗിന്റെ ഭര്‍ത്താവ് അജയ്കുമാര്‍ സിംഗാണ്.
പാട്ന ജില്ലയിലെ ബാര്‍ഡ് നിയോജകമണ്ഡലത്തില്‍ നടന്ന മറ്റൊരു യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ് നാരായണ്‍ സിംഗും പാടലീപുത്രത്തില്‍ നിന്നുള്ള എംപി രഞ്ജന്‍ പ്രസാദ് യാദവുമാണ് പങ്കെടുത്തത്. ഇവിടെ സിനിമാ ഗാനങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ചത് രണ്ട് പെണ്‍കുട്ടികളാണ്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
വസിഷ്ഠ് നാരായണ്‍ സിംഗ്, ശിവാനന്ദ് തിവാരി, രഞ്ജന്‍ യാദവ്, ജഗദീഷ് ശര്‍മ, മൊണാസിര് ഹസന്, അനില്‍ സാഹ്നി, ആര്.സി.പി സിംഗ്, രാജിവ് രഞ്ജന്‍ സിംഗ്, അലി അന്‍വര്‍, സുശില്‍ സിംഗ് തുടങ്ങി ജെഡിയു എംപിമാരടക്കമുള്ള നേതാക്കള്‍ നൃത്തപരിപാടി കാണാനെത്തിയവരില്പ്പെടുന്നു.
നൃത്തപരിപാടി ആസ്വദിക്കാനെത്തിയ സംസ്ഥാനമന്ത്രിമാര്‍ വിജയ്കുമാര്‍ ചൗധരി, പി.കെ. സാഹി, ഭീം സിംഗ്, ശ്യാം രജക്, ഷാഹിദ് അലി ഖാന്, നിതീഷ് മിശ്ര, ദാമോദര്‍ റൗട്, പര്‍വീണ്‍ അമാനുള്ള, ബിജേന്ദ്ര പ്രസാദ് യാദവ്, ജീതന്‍ രാം മഞ്ചി, രമൈ രാം, രേണു കുശ്വാഹ, നരേന്ദ്ര നാരായണ്‍ യാദവ്, ബ്രിഷെന് പട്ടേല്‍, ഗൗതം സിംഗ് എന്നിവരാണെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: