കാസര്‍കോട്: കേരളത്തിലെ മൂന്നരലക്ഷത്തോളം വരുന്ന ചുമട്ടുതൊഴിലാളികളുടെ തൊഴിലും അവസരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ഹെഡ്ലോഡ് ആണ്റ്റ് ജനറല്‍ മസ്ദൂറ്‍ ഫെഡറേഷന് കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ അവഹേളിക്കുകയും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് വന്‍കിട കുത്തകമുതലാളിമാര്‍ക്ക് അടിയറവ് വെക്കുന്ന സര്ക്കാറിണ്റ്റേയും ചുമട്ട് തൊഴിലാളി ക്ഷേമ ബോര്ഡിണ്റ്റേയും നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ യന്ത്രവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെ അവഹേളിക്കുന്ന രാഷ്ട്രീയ നേതൃത്വം വികസന പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എ.കേശവ അധ്യക്ഷത വഹിച്ചു. എ.വേണുഗോപാലന്‍ സംസാരിച്ചു. ശ്രീനിവാസന് സ്വാഗതവും അശോകന് മുട്ടത്ത് നന്ദിയും പറഞ്ഞു. കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിന് ചന്ദ്രന് നീലേശ്വരം, മുഹമ്മദ്.പി.കെ, കുഞ്ഞികൃഷ്ണന് മാവുങ്കാല്‍, ദിനേശ്.കെ, വസന്ത, സദാശിവ മുള്ളേരിയ, ആനന്ദ ബോവിക്കാനം, ധനഞ്ജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: