ചാത്തന്നൂര്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ചാത്തന്നൂരിലെ വിവിധ ഭാഗങ്ങളില്‍ യുവസംഗമം നടന്നു.
ചാത്തന്നൂര്‍ നഗരത്തില്‍ നടന്ന യുവ സംഗമ ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്.ജയലാല്‍ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാന്ദന്‍ തന്റെ ജീവിതം ഭാരതത്തിന് ദക്ഷിണയായി സമര്‍പ്പിച്ച മഹാനായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. മാനവ സേവയാണ് നാരായണ സേവ എന്നുള്ള സ്വാമി വിവേകാനന്ദ ദര്‍ശനം വര്‍ത്തമാന കാലഘട്ടത്തില്‍ വളരെയധികം പ്രസക്തമാണെന്നും ആധുനിക ഭാരതത്തിന്റെ മനസിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന വിവേകാനന്ദ ദര്‍ശനം ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്.സാമൂഹ്യ പ്രതിബദ്ധതയുള്ള യുവസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ യുവസംഗമങ്ങള്‍ ഉപകരിക്കുമെന്ന് ജി.എസ് ജയലാല്‍ പറഞ്ഞു. ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് സ്വഗതം പറഞ്ഞു തപസ്യ ജില്ല പ്രസിഡന്റ് പട്ടത്താനം രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ആധുനികഭാരതത്തിന്റെ മനസിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഭാരതം നല്‍കിയ ഉത്തരമാണ് സ്വാമിവിവേകാന്ദനെന്ന് പട്ടത്താനം രാധാകൃഷ്ണന്‍ പറഞ്ഞു. വെറും ചേര്‍ക്കളമെന്നു ലോകം പുച്ഛിച്ചു തള്ളിയ ഭാരതഭൂമി പൊടുന്നനവേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞുകിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടിമുളച്ചു വളര്‍ന്നു വന്‍ഫലവൃക്ഷങ്ങളായി മാറി. ഭാരതത്തിന്റെ പ്രാചീനവേദ വിജ്ഞാനത്തിന്റെയും, യുവത്വത്തിന്റെ കര്‍മശേഷിയുടെയും സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വമെന്ന് പട്ടത്താനം രാധാകൃഷന്നന്‍ പറഞ്ഞു.
ആര്‍.എസ്.എസ് ജില്ല സഹകാര്യവാഹക് മീനാട് ഉണ്ണി, ബാലഗോകുലം ജില്ലാ പ്രസിഡന്റ് ബി.സജന്‍ലാല്‍, മീനാട് ഗിരീഷ്, സുരേഷ്കുമാര്‍, പ്രശാന്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബീനരാജന്‍,കൊയിപാട്, ചാത്തന്നൂര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: