ലോകത്തില്‍ എത്രവലിയ ദുഃഖഭാരം ഇരിക്കുന്നു എന്ന് നാനാരാജ്യങ്ങളില്‍ സഞ്ചരിച്ചുനോക്കിയാല് കാണാം. ദുഃഖനിവൃത്തിക്ക് ഒരു രാജ്യക്കാര്‍ ഒരു മാര്ഗമാശ്രയിക്കുന്നു. മറ്റൊരു രാജ്യക്കാര്‍ മറ്റൊരുമാര്‍ഗ്ഗം. ഒരേ ദോഷത്തെ പരിഹരിക്കാന്‍ വിവിധ രാജ്യക്കാര്‍ വിവിധമാര്‍ഗ്ഗങ്ങളില്‍ പരിശ്രമിച്ചിട്ടും ദോഷനിവൃത്തി ആര്‍ക്കും ഉണ്ടായിട്ടില്ല. ദോഷം, ഒരുവശത്ത് അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കില്, മറ്റൊരുവശത്ത് വര്‍ധിച്ചിട്ടുമുണ്ട്. അങ്ങനെ നടക്കുന്നു. ഹിന്ദുക്കള്‍ ചാരിത്ര്യശുദ്ധിക്കുവേണ്ടി ബാല്യവിവാഹം ഏര്‍പ്പെടുത്തി. അതിന്റെ ഫലമായി അവര്‍ക്ക് ശരീരബലം ചുരുങ്ങി. എന്നാല്‍ ബാല്യവിവാഹം ചാരിത്ര്യശുദ്ധിയെ വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് പറയുകവയ്യ. ഇതില്‍ ഏത് സ്വീകാര്യം? വംശത്തിന്റെ ചാരിത്ര്യശുദ്ധിക്ക് വേണ്ടി സ്ത്രീ പുരുഷന്മാരുടെ ദേഹം ദുര്‍ബ്ബലമാക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: