ന്യൂദല്‍ഹി: എട്ടാമത് ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ട് അംഗ ടീമിനെ മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിംഗ് നയിക്കും. മലയാൡയും ഗോള്‍കീപ്പറുമായ പി.ആര്. ശ്രീജേഷാണ് ടീമിന്റെ ഉപനായകന്‍. പരിക്കിനെ തുടര്‍ന്ന് ഡാനിഷ് മുജ്തബ, എസ്.വി. സുനില്‍, ഗുര്‍വിന്ദര്‍സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രമണ്‍ദീപ് സിംഗ്, നികിന് തിമ്മയ്യ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഈ മാസം 24 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ മലേഷ്യയിലെ ഇപോയിലാണ് മത്സരങ്ങള്‍. ഈ മാസം 16ന് ടീം ഇന്ത്യ ഇപോയിലേക്കു പുറപ്പെടും.
ടൂര്‍ണ്ണമെന്റില്‍ പൂള് ബിയിലാണ് ഇന്ത്യ. കൊറിയ, ബംഗ്ലാദേശ്, ഒമാന്‍ എന്നിവരാണ് മറ്റു ടീമുകള്‍. പൂള് എയില്‍ പാക്കിസ്ഥാന്, മലേഷ്യ, ജപ്പാന്, ചൈനീസ്, തായ്പേയ് എന്നീ രാജ്യങ്ങളാണ് ഉളളത്.
ഈ മാസം 24ന് ഒമാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 27ന് കൊറിയയുമായും 28ന് ബംഗ്ലാദേശുമായും ഇന്ത്യ ഏറ്റുമുട്ടും.
ടീം: സര്‍ദാര്‍ സിങ് (ക്യാപ്റ്റന്‍), പി.ആര്. ശ്രീജേഷ് (വൈസ് ക്യാപ്റ്റന്‍), പി.ടി. റാവു, വി.ആര്. രഘുനാഥ്, രൂപീന്ദര്‍ പാല് സിങ്, അമിത് റോഹിദാസ്, കോത്താജിത് സിങ്, ബിരേന്ദ്ര ലക്ര, ഗുര്‍മെയ്ല്‍ സിങ്, മന്‍പ്രീത് സിങ്, ചിങ്ലെന്‍സന സിങ്, ധരംവിര്‍ സിങ്, എസ്.കെ. ഉത്തപ്പ, രമണ്‍ദീപ് സിങ്, നിതിന്‍ തിമ്മയ്യ, മന്ദീപ് സിങ്, മലക് സിങ്, നികിന് തിമ്മയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: