മത്സ്യമാംസാദികള്‍ കഴിച്ച് പൂജ ചെയ്യുന്നതിന് ദോഷമുണ്ട്. മാംസം കഴിക്കുന്നവന് നരകത്തെ പ്രാപിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. നരകം പ്രാപിക്കുന്ന ഒരാള്‍ ഹോമം ചെയ്താല്‍ എന്താ ഫലം? ‘ഭക്ഷിപ്പിന്‍ ഗോ മാംസം ഭക്ഷിക്കല്ലേ ഒരിക്കലും മാംസം’ എന്ന ഒരു ഉക്തിയുണ്ട്. ഇത് പശുവിറച്ചി തിന്നാനുള്ള ആഹ്വാനമായി തോന്നുന്നില്ലേ. ഇത് ഹഠയോഗത്തിലെ ഒരു വിദ്യയാണ്. ഇവിടെ ഗോ എന്ന് പറഞ്ഞാല്‍ നാവാണ്. ഹഠയോഗം ശീലിച്ച് അവസാനം നാവിന്റെ ബന്ധനങ്ങള്‍ മുഴുവനും ഇല്ലാതാക്കി ബ്രഹ്മരന്ധ്രത്തില്‍ കേറ്റി സഹസ്രാരത്തിലെ മാംസം കഴിക്കാനാണ് പറയുന്നത് അതാണ് ഗോമാംസം. മാംസം ഭക്ഷിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. മാംസം ഭക്ഷിച്ചാല്‍ അതിനുള്ള ദോഷങ്ങളും വൈകല്യങ്ങളും ദോഷധാതുക്കളും ദുര്‍മേദസ്സായി മാറുന്നു. മാംസാദികള്‍ കഴിച്ചുകൊണ്ട് ഈ വകയൊന്നും ചെയ്യാന്‍ പാടില്ല. എന്നാല്‍ ശാക്തേയത്തില്‍ മാംസത്തെപ്പറ്റി പറഞ്ഞുകാണുന്നുണ്ട്.
– ബ്രഹ്മശ്രീ പറവൂര്‍ ശ്രീധരന് തന്ത്രി
സമ്പാദനം : അരുണ്‍പ്രഭാകരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: