മ്യൂണിച്ച്: ജര്‍മന്‍ ബുണ്ടെസ് ലീഗയില്‍ സൂപ്പര്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിനും സൂപ്പര്‍ കോച്ച് പെപ്പ് ഗാര്‍ഡിയോളയ്ക്കും ജയത്തുടക്കം. ആദ്യ മത്സരത്തില്‍ ബയേണ്‍ മോഞ്ചെന്ഗ്ലാഡ്ബാച്ചിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തുരത്തി. ആര്യന് റോബന്, മരിയോ മാന്സുകിക്, ഡേവിഡ് അലാബ എന്നിവരാണ് ബയേണിന്റെ സ്കോര്‍മാര്‍. ഡാന്റെയുടെ സെല്‍ഫ് ഗോള്‍ ഗ്ലാഡ്ബാച്ചിന് ആശ്വാസം നല്കി.
ഉജ്ജ്വല ഫോമിലുള്ള ബയേണിനു പറ്റിയ എതിരാളിയേ ആയിരുന്നില്ല ബൊറൂഷ്യന്‍ ടീം. കളിയുടെ ഭൂരിഭാഗം സമയങ്ങളിലും ചാമ്പ്യന്മാര് ആധിപത്യം പുലര്‍ത്തി. തുടക്കം മുതല്‍ എതിരാളിയുടെ ഗോള്‍ ഏരിയയില്‍ റോബനും കൂട്ടരും വട്ടമിട്ടു പറന്നു. 12-ാം മിനിറ്റില്‍ ബയേണിന്റെ പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടായി. ഗ്ലാഡ്ബാച്ച് പ്രതിരോധനിരയുടെ മുകളിലൂടെ ഫ്രാങ്ക് റിബറി ഉയര്‍ത്തി നല്കിയ പന്ത് പിടിച്ചെടുത്ത റോബന് എതിര് ഗോളിയെ കീഴടക്കി (1-0).
നാലു മിനിറ്റുകള്‍ക്കുശേഷം മാന്‍സുകിക്കും സ്കോര്‍ ഷീറ്റില്‍. റോബന്റ ഫ്രീ കിക്കില്‍ നിന്നു ലഭിച്ച റീബൗണ്ടില്‍ ചാടി വീണ മാന്സുകിക് ലക്ഷ്യം കണ്ടു (2-0). പിന്നീട് ഗ്ലാഡ്ബാച്ച് അപകടകരമായ ചില നീക്കങ്ങള്‍ നടത്തി. 40-ാം മിനിറ്റില്‍ യുവാന്‍ ആരാങ്കോയുടെ ക്രോസില്‍ നിര്‍വീര്യമാക്കാനുള്ള ബയേണ്‍ പ്രതിരോധ ഭടന് ഡാന്റെയുടെ ശ്രമം സ്വന്തംവലയില്‍ പന്തെത്തിക്കുന്നതിനു മാത്രമെ സഹായിച്ചുള്ളു (2-1).
തുടര്‍ന്ന് ടോണി ക്രൂസിന്റെയും മാന്സുകിക്കിന്റെയും രണ്ട് ഉശിരന്‍ ഗോള്‍ ശ്രമങ്ങള്‍ ഗ്ലാഡ്ബാച്ച് ഗോളി ടര്‍ സ്റ്റെഗന് അത്ഭുതകരമായി സേവ് ചെയ്യുമ്പോള്‍ ആദ്യ പകുതിക്ക് അന്ത്യം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്ലാഡ്ബാച്ചിനു ലഭിച്ച ചില അവസരങ്ങള്‍ മാക്സ് ക്രൊാസ് തുലച്ചു.
ബയേണിനുവേണ്ടി ടോണി ക്രൂസിന്റ ലോങ്ങ് റേഞ്ച് പരിക്ഷണവും ഫലവത്തായില്ല. എന്നാല്‍ അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടുതവണ പന്ത് കൈകൊണ്ടുതൊട്ട അല്‍വാരോ ഡോമിഗസ് ഗ്ലാഡ്ബാച്ചിന്റെ ശവക്കുഴി തോണ്ടി. 66-ാം മിനിറ്റില്‍ ഡോമിഗസ് കര സ്പര്‍ശം സമ്മാനിച്ച പെനാല്‍റ്റി തോമസ് മുള്ളര്‍ മുതലെടുത്തില്ല. മുള്ളറുടെ കിക്ക് സ്റ്റെഗന് തടുത്തിട്ടു.
69-ാം മിനിറ്റില്‍ ഡോമിഗസ് വീണ്ടും ബോക്സിനുള്ളി ല്‍വച്ച് പന്തില്‍ കൈവച്ചു. ഇത്തവണത്തെ കിക്ക് അലാബ വലയിലാക്കി (3-1). അവശേഷിച്ച സമയങ്ങളില്‍ ഗ്ലാഡ്ബാച്ച് വിറോടെ പന്തു തട്ടിയെങ്കിലും ബയേണ്‍ പ്രതിരോധം ഉറച്ചു നിന്നപ്പോള്‍ സ്കോര്‍ ലൈനില്‍ മാറ്റമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: