ജിറ്റിയെയുടെ അഞ്ചാം പതിപ്പ് വരുന്നു. സെപ്റ്റംബര്‍ 17 ന് ജിറ്റിയെയുടെ അഞ്ചാം പതിപ്പ് പുറത്തിറങ്ങുന്ന വിവരത്തിന് വെബ്സൈറ്റ് തുറന്നുകഴിഞ്ഞു. കഴിഞ്ഞമാസമാണ് അധികൃതര്‍ വെബ്സൈറ്റ് തുറന്നത്. ഗെയിമിങ്ങിലെ രംഗങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും വെബ്സൈറ്റ് വഴി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പുതിയ ഗെയിമിനെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള ആസ്വാദകര്‍ ഒരുങ്ങിക്കഴിഞ്ഞു. ലോക ഗെയിമിങ്ങിന്റെതന്നെ ഗതിമാറ്റം കുറിച്ചിരുന്നു ജിറ്റിയെയുടെ പഴയ പതിപ്പുകള്‍. ഇപ്പോള്‍ അഞ്ചാം പതിപ്പ് പുറത്തിറങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് കളിപ്രേമികള്‍.
ലോക കംമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് പുതിയ മാനം വന്നത് റോഡ്റാഷ്, മെരിയോ, പ്രിന്‍സ് തുടങ്ങിയ ഗെയിമുകളുടെ രംഗപ്രവേശത്തോടെയാണ്. ഇപ്രകാരമുള്ള ടു ഡി ഗെയിമുകളുടെ കാലഘട്ടത്തില്‍ നിന്നും ത്രീ ഡി ഗെയിമുകളിലേക്ക് ഗെയിമിങ്ങ് സംവിധാനം പതുക്കെ മാറുകയായിരുന്നു. വമ്പന്‍ ഗെയിമുകളിലെ പരിമിതികളില്‍ ഗെയിം പ്രേമികള്‍ക്ക് മടുപ്പ് അനുഭവപ്പെട്ട കാലത്താണ് ഗ്രാന്‍ഡ് തീഫ് ആട്ടോ: വൈസിറ്റി എന്ന ഗെയിമിന്റെ രംഗപ്രവേശം. ഗെയിമിങ്ങ് ലോകത്തെ നിയന്ത്രണവും, പരിമിതികളും മറികടന്നാണ് ഗെയിം ആസ്വാദകരെ കീഴടക്കിയത്. ലോകത്തില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിച്ച ഗെയിം എന്ന സവിശേഷതയും ജിറ്റിയെ വൈസിറ്റിക്കു ലഭിക്കുകയുണ്ടായി.
മറ്റുള്ള ഗെയിമുകള്‍ പരിധികല്പ്പിച്ചപ്പോള് ജിറ്റിയെ വൈസിറ്റി ഗെയിം ആസ്വാദകരെ കെട്ടഴിച്ചു വിടുകയായിരുന്നു. മറ്റു ഗെയിമുകള്‍ മത്സരങ്ങളും,യുദ്ധവും, കണ്ടുപിടിത്തങ്ങളുമായി ഒതുങ്ങിയപ്പോള്‍ എല്ലാം കൂടി ഒരു കുടക്കീഴില് എന്ന ആശയം ജിറ്റിയെ വൈസിറ്റിയെ വ്യത്യസ്തമാക്കി. യുദ്ധം ചെയ്യാം, മത്സരങ്ങളില്‍ പങ്കെടുക്കാം, മെഷീഷനുകള് പ്രവര്‍ത്തിപ്പിക്കാം, വാഹനം ഓടിക്കാം. ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ ഗെയിം കുതിച്ചു.
ജിറ്റിയെ എന്ന പേരില്‍ ആദ്യമായി ഇറങ്ങിയ ഗെയിം വലിയ പ്രചാരമൊന്നും നേടിയില്ല. 1977 ഇറങ്ങിയ റോന്‍ ഹോവാര്‍ഡ് സംവിധാനം ചെയ്ത സിനിമയെ ആസ്പദമാക്കിയാണ് ജിറ്റിയെ എന്ന ഗെയിം പുറത്തിറങ്ങിയത്. പക്ഷേ സാമ്പത്തികമായും പരാജയമായിരുന്നു ഫലം. ജിറ്റിയെയുടെ രണ്ടാം പതിപ്പിറങ്ങിയതും വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ്. ആ ഗെയിമും പരാജയത്തില്‍ മൂക്കുകുത്തി. രണ്ട് ടൂ ഡി ഗെയിമുകളും പരാജയം രുചിച്ചതില്‍ പാഠം ഉള്‍ക്കൊണ്ട് മുന്നാം പതിപ്പ് ത്രീ ഡി ഗെയിമിലേക്ക് ചുവടുമാറ്റുകയായിരുന്നു. ജിറ്റിയെയുടെ മൂന്നാം പതിപ്പാണ് ജിറ്റിയെ വൈസിറ്റി. ഇതിന്റെ വന്‍ വിജയം ജിറ്റിഎ ഗെയിമുകളുടെ പ്രചാരം വര്‍ദ്ധിപ്പിച്ചു. അടുത്ത പതിപ്പിനായി കാത്തിരുന്നവര്‍ക്ക് ക്ഷമനശിച്ച് ജിറ്റിയെയുടെ പഴയ പതിപ്പുകള്‍ തിരയാന്‍ തുടങ്ങി. മൂന്നാം പതിപ്പിന്റെ വിജയം കൂടുതല്‍ സീരീസുകള്‍ ഇറക്കാന്‍ കമ്പനിയെ നിര്‍ബന്ധിച്ചു. ജിബിയെ, സാന്ആന്ഡ്രേസ്, ലിബര്‍റ്റി സിറ്റി, വൈസിറ്റി സ്റ്റേറി തുടങ്ങിയവ പുറത്തിറക്കി. ഇവയെല്ലാം വന്‍ വിജയങ്ങളായി. ജിറ്റിയെയുടെ നാലാം പതിപ്പും പുറത്തിറങ്ങി എന്നാല്‍ കൂടുതല്‍ കാര്യക്ഷമതയുള്ള പിസികള്‍ക്ക് മാത്രമുള്ളഗെയിമായി മാറി. ജിറ്റിയെയുടെ ആസ്വാദകരുടെ പ്രതീക്ഷ പോലെ ജിറ്റിയെയുടെ അഞ്ചാം പതിപ്പ് പുറത്തിറങ്ങുന്നത് മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മികവോടെയാണ്.
അശ്വതി ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: