മനസ്സ് അതിന്റെ തന്നെ സാക്ഷിയാണ്. അതുപോലെ ധര്‍മ്മവും (നന്മ) ശരീരത്തിന്റെ സാക്ഷിയാണ്. മൂഢന് മഠയത്തരം മാത്രമേ കാണുന്നുള്ളൂ. വിവേചനബുദ്ധിയില്ലാത്ത രീതിയില്‍ ഒരിക്കലും നിങ്ങള്‍ പെരുമാറരുത്. നിങ്ങളുടെ വിവേചനശക്തി ഉപയോഗിക്കൂ. എല്ലാ കാര്യങ്ങളും വസ്തുനിഷ്ഠമായി കാണുക.
ബുദ്ധിമോശമായി പെരുമാറിയാല്‍ നിങ്ങള്‍ ദുഷ്പേരു സമ്പാദിക്കും. നന്നായി പഠിക്കുക, പഠിത്തത്തില്‍ മികവ് നേടുക. അതോടൊപ്പം നല്ല സ്വഭാവവും പെരുമാറ്റവും വളര്‍ത്തുക. “സ്വഭാവമാണ് ശരിയായ ജീവിതം. സ്വഭാവമാണ് ശരിയായ വിദ്യാഭ്യാസം.” അതുകൊണ്ട് നല്ല സ്വഭാവം പുഷ്ടിപ്പെടുത്തുക. മറ്റുള്ളവരെ അനുകരിക്കരുത്. നല്ലയാളുകളുമായി മാത്രം സംസര്‍ഗ്ഗം ചെയ്യുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: