ആലുവ: പെരിയാര്കരകവിഞ്ഞു ഒഴുകിയതോടെ ആലുവായില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി 1972 ശേഷമാണ് ഇത്രശക്തമായ മലവെള്ളപാച്ചിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. നിരവധികുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. ഞയറാഴ്ച അര്‍ദ്ധരാത്രിതന്നെ വെള്ളം ശക്തമായരീതിയില്‍ പെരിയാറില്‍ ഒഴുകിയിരുന്നു. പുലര്‍ച്ചെ ആയപ്പോഴെക്കും തീരത്തുള്ളവീടുകള് ഒട്ടുമിക്കതും വെള്ളം വിഴുങ്ങി. മലവെള്ളത്തൊടൊപ്പം മരങ്ങളും മൃഗങ്ങളും വീട്ടുപകരണങ്ങളും ഒഴുകിയെത്തുന്നു. ആലുവ ശിവരാത്രി മണപ്പുറത്തുള്ള മഹാദേവക്ഷേത്രത്തിലെ മേല്കുരമുഴുവനായും വെള്ളം വിഴുങ്ങിയതൊടെ ഇവിടെ ചൊവ്വാഴ്ച നടക്കുന്ന കര്‍ക്കിടവാവുബലി കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റിന്റെ അടിവശത്തുള്ള പാര്‍ക്കിംഗ് ഏരിയയിലും വെള്ളമെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും വെള്ളം ഒഴുക്കികൊണ്ടുപോയി. ഫയര്‍ഫോഴ്സ് സംഘം കയറില്‍ ബന്ധിച്ചു തിരികെയെത്തിക്കുകയായിരുന്നു.
മണപ്പുറത്തേക്കുള്ള റോഡുകളും ഫ്ലാറ്റില്‍ താമസിക്കുന്ന നൂറുകണക്കിനാ ആളുകളും പുറത്തിറങ്ങാന്‍ കഴിയാത്തസ്ഥിതിയായി. ഭൂഗര്‍ഭ കേബിളായതിനാല്‍ ഇവിടെയുള്ള വൈദ്യുതിബന്ധവും വിഛേദ്ദിച്ചിരിക്കുകയാണ്. മണപ്പുറത്തെ മഹാദേവക്ഷേത്രത്തിന്റെ ആഡിറ്റോറിയത്തില്‍ കുടുങ്ങിയ ആറുപേരെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം.എസ്.ബൈജുവിന്റെ നേതൃത്വത്തില്‍ ആലുവ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. മണപ്പുറത്ത് സമീപമുള്ള മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ വീടും വെള്ളത്തിലായി. സ്റ്റേറ്റുകാറും വീട്ടുപകരണങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങി. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് മകന്റെ വീട്ടിലേക്ക് മാറി. ആലുവായില്‍ പുളിഞ്ചോട്ടിലെ രക്ഷപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ് ഹോംഗാര്‍ഡ് ജീവനക്കാരന് ആരോമലെ പാമ്പ് കടിച്ചു. ഇവിടെയുള്ള ഫ്ലാറ്റിലെ താമസക്കാരെ സംഘം മാറ്റുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ എടമുളപുളിഞ്ചോട്, മുട്ടം, മുതിരപ്പാട് മുളംകുഴി ജവഹര്‍നഗര്‍ ലക്ഷം വീടുകളോനി, കുന്നത്തേരി എന്നിവിടങ്ങളിലുള്ളവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിതാമസിപ്പിച്ചു. തോട്ടയ്ക്കാട്ടുകര കമ്പനിപ്പടിയിലുള്ള എസ്പിഡബ്ല്യു ഹൈസ്കൂളിലേക്കും മുട്ടത്തുള്ളവരെ സാംസ്ക്കാരികനിലയത്തിലേക്കുമാണ് താമസിപ്പിച്ചിരിക്കുന്നത്. കീഴ്മാടിലെയും എടയപ്പുറത്തെയും ബന്ധിപ്പിക്കുന്ന സൊസൈറ്റിപ്പടി റോഡിലെ ഒരു കലങ്കും ഒലിച്ചുപോയി. കീഴ്മാട്, കുട്ടമശ്ശേരി, ചാലക്കയിലുള്ള അഞ്ച് വീടുകളും പകുതിയോളംവെള്ളം അഞ്ച് വീടുകളും പകുതിയോളം വെള്ളംകയറി.
ഈ കുടുംബങ്ങളെ എസ്എന്‍ഡിപി ഹാളിലേക്ക് മാറ്റി. തോട്ടുമുഖം പറാട്ട് റോഡ്, ചെമ്പകശ്ശേരി തോട്ടുമുഖം എന്നിവിടങ്ങളിലുള്ളവരെ ബന്ധുക്കളുടെ വീടുകളിലേക്ക്മാറ്റി. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍സാദത്ത് എംഎല്‍എ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി തുടങ്ങിയവര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: