ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 50 പേര് മരിച്ചു. നിരവധി പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നൂറ് കണക്കിന് വീടുകള്‍ ഒലിച്ചുപോയി. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. മഴയെ തുടര്‍ന്ന് എഴുപതോളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ ഒലിച്ചു പോയി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. പാകിസ്ഥാനില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴ തുടരുകയാണ്. വടക്കു പഠിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. സ്വാത്, പെഷവാര്‍, കൊഹിസ്ഥാന്‍ തുടങ്ങിയ ഏഴ് ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം നല്കി.
പാക് അധീന കാശ്മീര്‍, ബാള്‍ട്ടിസ്ഥാന്‍ ഖൈബര്‍ പ്രവിശ്യ തുടങ്ങിയിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഏക്കറു കണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കയറുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മഴ പെയ്ത ചിത്രല്‍ ജില്ലയിലാണ് വന്‍ നാശനഷ്ടമുണ്ടായത്. അറുപതിലധികം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.
ആയിരക്കണക്കിന് പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: