വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് അമേരിക്കയുടെ ആഗോള യാത്രാ മുന്നറിയിപ്പ്. ആദ്യമായാണ് ലോകത്തെ മുഴുവന്‍ ഇടങ്ങളിലേക്കുമുള്ള യാത്ര കരുതലോടെയാവണമെന്ന് പൗരന്മാരോടു അമേരിക്ക നിര്‍ദേശിക്കുന്നത്. ആഗസ്റ്റ് 31വരെ സുരക്ഷാ മുന്നറിയിപ്പിന് പ്രാബല്യമുണ്ട്.
അല്‍ഖ്വയ്ദയില്‍ നിന്ന് കാര്യമായ ഭീഷണിയുണ്ട്. നമ്മള് അതിനോട് പ്രതികരിച്ചുവരുന്നു. മുന്പത്തെക്കാള് ശക്തമായ വെല്ലുവിളിയാണ് ഭീകര സംഘടനയില്‍ നിന്നുയര്‍ന്നിരിക്കുന്നത്. അമേരിക്കയെ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളെയെല്ലാം തന്നെ അവര്‍ ഉന്നംവയ്ക്കുന്നു, യുഎസ് സൈന്യത്തിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മാര്ട്ടിന് ഡെമ്പ്സി പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പത്താം വാര്‍ഷികം അടുത്തവരവെ അല്‍ഖ്വയ്ദ പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായാണ് അമേരിക്കയുടെ നിഗമനം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 11ന് ലിബിയയിലെ ബന്സാഗിയിലുള്ള യുഎസ് നയതന്ത്ര കാര്യാലയം ഭീകരാക്രമണത്തിന് ഇരയായിരുന്നു. അക്കാര്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ സുരക്ഷാ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: