എല്ലാത്തിനെയും സംശയദൃഷ്ടിയോടെ കാണുന്ന മനോഗതിയുള്ളവര്ക്ക് ജീവിതത്തില്‍ പ്രാപിക്കേണ്ടതിനെ പ്രാപിക്കാന്‍ പറ്റുകയില്ല. സംശയാലുക്കള്‍ക്ക് വിദ്യ ഉപദേശിക്കരുതെന്ന് ശാസ്ത്രം വിധിക്കുന്നു. സംശയാലുക്കളോട് എന്ത് പറഞ്ഞാലും അവര്‍ തെറ്റിദ്ധരിക്കും. ശുദ്ധജലം കുടിക്കാന്‍ കൊടുത്താല്‍ ഇതില്‍ ആരെങ്കിലും വിഷം കലര്‍ത്തിയിട്ടുണ്ടാകുമോ എന്ന് അവര്‍ സംശയിക്കും. ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലറുടെ ജീവിതത്തില്‍ നിന്ന് ഒരുദാഹരണം പറയാം.
അദ്ദേഹത്തിന് ഒരു കാമുകി ഉണ്ടായിരുന്നു. എങ്കിലും ആ സ്ത്രീയെ ഹിറ്റ്ലര്‍ ഒന്നിച്ച് താമസിപ്പിക്കാറുണ്ടായിരുന്നില്ല. കാരണം അയാള്‍ക്ക് അവളെ സംശയമായിരുന്നു. എങ്കിലും ശത്രുക്കളോ ശത്രുരാജ്യങ്ങളോ ഇവളെ സ്വാധീനിച്ച് തന്നെ വക വരുത്തുമോ എന്ന് ഹിറ്റ്ലര്‍ എപ്പോഴും സംശയിച്ചിരുന്നു. അതായത് ആരെയും വിശ്വസിക്കാത്ത പ്രകൃതി, എന്തിനെയും സംശത്തോടെ വീക്ഷിക്കുന്ന സ്വഭാവം. ഏകാധിപതിയായ ഒരു ചക്രവര്‍ത്തിക്ക് വേണ്ടതാകാം. പക്ഷേ ഒരു മനുഷ്യന് എന്ന നിലയില്‍ അയാളുടെ ജീവിതം എങ്ങനെ ഉണ്ടാകും? സുഖമായി ഉറങ്ങാനും, വിശ്രമിക്കാനും ആനന്ദിക്കാനും അയാള്‍ക്ക് എങ്ങനെ കഴിയും?
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: