കൊച്ചി: സപ്ലൈകോ ഓണം റംസാന് വിപണനമേള നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബ് അദ്ധ്യക്ഷ്യനാകും. ക്യഷി വകുപ്പു കെ.പി മോഹനന് ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പു മന്ത്രി വി.എം ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി ശശി തരൂര്‍ മുഖ്യാതിഥിയാകും. വി.ശിവന്‍കുട്ടി എം.എല്‍.എ, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, സിവില്‍ സപ്ലൈസ് വകുപ്പു ഡയറക്ടര്‍ എ.ടി ജെയിംസ് തുടങ്ങിയവര്‍ സംബന്ധിക്കും, സപ്ലൈകോ സി.എം.ഡി ശ്യാം ജഗന്നാഥന് സ്വാഗതവും ജനറല്‍ മാനേജര്‍ ജേക്കബ്ബ് ജോസഫ് നന്ദിയും പറയും
പൊതു വിപണി ഇടപെടലിെന്റ ഭാഗമായി സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ കൂടിയ അളവില്‍ വിപണിയിലെത്തിക്കാന്‍ സപ്ലൈകോക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സബ്സിഡി നിരക്ക് പുതുക്കിനിശ്ചയിച്ച്, നിലവിലുള്ളതിെന്റ ഇരട്ടിഅളവില് ഭക്ഷ്യ സാധനങ്ങള്‍ സപ്ലൈകോ വിപണിയിലെത്തിക്കും. കൂടിയ അളവില്‍ സബ്സിഡി അരി വിപണിയിലെത്തുന്നത് പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിന് സഹായകമാകും. ഉയര്‍ന്ന സബ്സിഡി നല്കി കുറഞ്ഞ അളവില്‍ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതിനെക്കാള്‍ ഫലപ്രദമായ ഇടപെടലായിരിക്കും ഇത്. 15000 ടണ്‍ അരിയാണ് സപ്ലൈകോ പ്രതിമാസം വിപണിയിലെത്തിച്ചിരുന്നത്. ആഗസ്റ്റ് മുതല്‍ ഇത് 50000 ടണ്‍ വരെ, മൂന്ന് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ അളവും ആനുപാതികമായി വര്‍ദ്ധിപ്പിക്കും.
ഓണം റംസാന് ഫെയറില്‍ 13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സപ്ലൈകോ നല്‍കും. മട്ട, ജയ, കുറുവ, പച്ചരി എന്നിങ്ങനെ നാലിനം അരിയും ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, വന്‍കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയുമാണ് സബ്സിഡി നിരക്കില്‍ നല്‍കുക.
ഉപഭോക്താവിന് ആവശ്യമായ അരി ലഭ്യമാക്കുന്നതിനായി അരിഫെയര് പദ്ധതി ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ സപ്ലൈകോ സംഘടിപ്പിക്കും. 20% വിലക്കുറവില്‍ 4 ഇനം അരി ഈ ഫെയറില്‍ നിന്ന് ലഭിക്കും. 6.81 കോടി രൂപയാണ് അരിഫെയറിന് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി. നാല് തരത്തിലുള്ള ഓണം റംസാന് വിപണനമേളകളാണ് സപ്ലൈകോ ഇക്കുറി സംഘടിപ്പിക്കുന്നത്. തെരഞ്ഞടുക്കപ്പെട്ട 6 മെട്രോനഗരങ്ങളില്‍ 44 ദിവസം നീണ്ടു നില്ക്കുന്ന ഓണം റംസാന് മെട്രോ പിപ്പിള്‍ ബസാറുകള്‍ സപ്ലൈകോ ഒരുക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, ത്യശ്ശൂര്, കോട്ടയം എന്നിവിടങ്ങളിലാണിത്.
സംസ്ഥാനത്തെ 11 ജില്ലാകേന്ദ്രങ്ങളില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം ടൗണ്‍ പിപ്പിള്‍സ് ബസാറുകള്‍ സംഘടിപ്പിക്കും. മുവ്വാറ്റുപുഴ, തൊടുപുഴ, പാലക്കാട്, കണ്ണൂര്‍, കല്‍പ്പറ്റ, പിറവം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് , ത്യപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് ടൗണ്‍ ബസാറുകള്‍ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 3 മുതല്‍ 8 വരെ 47 സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ റംസാന് വിപണനമേള പ്രത്യേകമായി ഒരുക്കും. ബിരിയാണി അരി, ശര്‍ക്കര, ഗോതമ്പുല്‍പ്പന്നങ്ങള്‍, ്രെഡെഫ്രൂട്സ്, എന്നിവ റംസാന് മാര്‍ക്കറ്റുകളില്‍ കുറഞ്ഞ വിലക്ക് ലഭിക്കും. ഇതിനു പുറമേ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും 5 ദിവസം നീണ്ടു നില്ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: