ടൊറണ്ടോ: ഭാരതീയ ജനതാ പാര്‍ട്ടി കടല്‍ കടന്ന് ക്യാനഡയിലേക്ക്. കാനഡയിലെ നാല് പ്രധാനനഗരങ്ങളിലാണ് ബിജെപി ചുവടുറപ്പിക്കുന്നത്. ടൊറണ്ടോ, വാന്‍കോവര്‍, മോണ്ട്രിയല്, ഒട്ടാവ എന്നിവടങ്ങളിലെ ഇന്ത്യാക്കാരുടെ ഇടയിലാണ് ബിജെപി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇന്ത്യയിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയുടെ ക്യാനഡാ ഘടകം ഔദ്യോഗികമായി നിലവില്‍ വന്നത് തിങ്കളാഴ്ചയാണ്. ബിജെപിയുടെ ആഗോള കണ്‍വീനര്‍ വിജയ് ജോളിയാണ് കാനഡയിലെ ഒണ്ടോറിയോ മിസ്സിസൗഗയില് സംഘടിപ്പിച്ച ഏകദിനചര്ച്ചാ വേദിയില്‍ സംബന്ധിച്ചത്.
പാര്‍ട്ടിയുടെ ഗ്ലോബല്‍ കമ്മ്യൂണിറ്റ് ഓവര്‍ റീച്ച് പ്രോഗ്രാമിന് കീഴിലാണ് ചര്‍ച്ചാവേദി സംഘടിപ്പിച്ചത്. കാനഡയിലെ പാര്‍ട്ടി ഘടകം ഇന്ത്യയിലെയും കാനഡയിലെയും ജനങ്ങള്‍ക്കിടയില്‍ സാംസ്കാരികവും പരമ്പരാഗതവുമായ ബന്ധം മെച്ചപ്പെടുത്താനായിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്ന് ജോളി പറഞ്ഞു.
ടൊറണ്ടോ, വാന്‍കോവര്‍, മോണ്ട്രിയല്, ഒട്ടാവ എന്നിവടങ്ങളിലെ പാര്‍ട്ടിയുടെ വിദേശപ്രതിനിധികള്‍ മിസ്സിസൗഗയിലെ ഹില്‍ട്ടണ്‍ ഗാര്‍ഡനില്‍ നടന്ന മുഴുദിന പരിപാടിയില്‍ പങ്കെടുത്തു.
ആസാദ് കെ. കൗഷിക (ടൊറണ്ടോ), ശിവേന്ദ്ര ദ്വിവേദി (മോണ്ട്രിയല്), ആദിത്യ തവാതിയ (വാന്‍കോവര്‍), ശിവ ഭാസ്കര്‍ (ഒട്ടാവ) എന്നിവരെ നാലു ഘടകങ്ങളുടെയും കണ്‍വീനര്‍മാരായി ജോളി നാമനിര്‍ദേശം ചെയ്തു.
പരസ്പരം മനസ്സിലാക്കി ഇന്തോ-കനേഡിയന്‍ സൗഹൃദം ഊട്ടിയുറപ്പിച്ച് കാനഡയെ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രധാനപങ്കുണ്ടെന്ന് ജോളി പറഞ്ഞു. കാനഡയിലെ ആകെയുള്ള ജനസംഖ്യ 33 ദശലക്ഷമാണ്. ഇതില്‍ ഇന്ത്യന്‍ വംശജരും ഇന്ത്യാക്കാരുമായി 1.2 ദശലക്ഷം പേരുണ്ട്. ഔഷധം, ഐടി, വാണിജ്യം, കായികം, രാഷ്ട്രീയം, മാധ്യമം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ ഇന്ത്യക്കാരുടെ സംഭാവന വളരെ വലുതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനുമായ നരേന്ദ്രമോദി രചിച്ച ‘സാമൂഹിക ഐക്യം’ എന്ന ഗ്രന്ഥം പുതുതായി തെരഞ്ഞെടുത്ത കാനഡ കണ്‍വീനര്‍മാര്‍ക്ക് നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: