ജനം ദുര്‍ബ്ബലവും നശ്വരവുമായ ഈ ശരീരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ശരീരം ഒരു പാവയെപ്പോലെയാണ്. അത് ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ വീണുപോകാം. നശ്വരമായ ശരീരത്തില്‍ വിശ്വസിച്ച് ജനം അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അമൂല്യനിധികളെ മറക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് സമാധാനമില്ലാത്തത്. നിങ്ങള്‍ ഒരു ലക്ഷപ്രഭുവിനോട് ചോദിക്കൂ, അദ്ദേഹത്തിന് സമാധാനം ഉണ്ടോ എന്ന്. അദ്ദഹം ഉടന്‍ തന്നെ പറയും “ഈ ലോകത്തുള്ളതെല്ലാം എനിക്കുണ്ട്. പക്ഷേ എനിക്ക് സമാധാനമില്ല.”
ഇന്ന് ഈ ലോകത്ത് എവിടെ നോക്കിയാലും നിങ്ങള്‍ ‘കഷണങ്ങള്‍’ മാത്രമേ കാണൂ, സമാധാനം കാണുകയില്ല.
സമാധാനം ശരിക്കും നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ളതാണ്. അതുകൊണ്ട് അതിനെ ഉള്ളില്‍ത്തന്നെ തിരയുക. അതാണ് നിങ്ങളുടെ കര്‍ത്തവ്യം. നിര്‍ഭാഗ്യമെന്നുപറയട്ടെ, മനുഷ്യന് ഈ പവിത്രമായ കര്‍ത്തവ്യം മറക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടി പാഞ്ഞുനടക്കുന്നു. ശരിയായ നിത്യമായ സമാധാനം അനുഭവിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ സഹജമായ ശ്രേഷ്ഠഗുണങ്ങളെ ആവിഷ്ക്കരിക്കണം.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: