ധാക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്ക് കോടതിയുടെ നിരോധനം. അടുത്തവര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിലുള്പ്പെടെയാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടനയ്ക്ക് ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. 1971ലെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശില്‍ നിരോധിച്ചത്.
പാര്‍ട്ടിയെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയാണെന്ന് ധാക്ക ചീഫ് ജഡ്ജ് മൊയ്സിം ഹുസൈന് വ്യക്തമാക്കി. ഇതോടെ ജമാഅത്തെ ഇസ്ലാമിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയില്ലെന്ന് ബംഗ്ലാദേശി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന് പറഞ്ഞു. പാര്‍ട്ടിയെന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷന് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
പാര്‍ട്ടിക്ക് മറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടരാം. അവരുടെ ബെയില ഭരണഘടനയ്ക്ക് അനുസൃതമായി ഭേദഗതി വരുത്തി വീണ്ടും അപേക്ഷിച്ചാല്‍ രജിസ്ട്രേഷന് ലഭ്യമാകും, മാലിക് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന രാജ്യത്ത് ജമാഅത്തെ അനുയായികള്‍ പുതിയ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമോയെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. യുദ്ധക്കുറ്റത്തിന് ജമാഅത്തെയുടെ ഉന്നതനേതാക്കള്‍ക്ക് കടുത്തശിക്ഷ വിധിച്ച് കോടതി ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2009 ജനുവരിയില്‍ സൂഫി സംഘമാണ് ജമാഅത്തെ ഇസ്ലാമിയുടെ രജിസ്ട്രേഷന് അസാധുവാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: