കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ജില്ലയില്‍ തണുത്ത പ്രതികരണം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ നാലിലൊന്ന് അപേക്ഷകളാണ് ആകെ ലഭിച്ചത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കുകയാണ്.ഇന്നലെ വൈകിട്ട് അഞ്ച് മണിവരെ ൪൫൦൦ ല്‍താഴെ അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. അപേക്ഷ കുറഞ്ഞതിനാല്‍ രണ്ട് ദിവസം കൂടി അധികം നല്‍കിയിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതികള്‍ പരിഹരിക്കപ്പെടുമെന്ന വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ വിവിധ വകുപ്പുകളിലായി ൨൨൪൧൭ അപേക്ഷകളാണ് ലഭിച്ചത്. ൧൭൧൬൯ അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിച്ചു എന്നാണ് അധികൃതരുടെ അവകാശവാദം. ൫൨൪൮ പരാതികള്‍ ഇനിയും തീര്‍പ്പായിട്ടില്ല. പരാതികള്‍ തീര്പ്പുകല്പ്പിച്ചുവെന്ന അവകാശവാദം പൊള്ളയാണ്. അതില്‍ തന്നെ വൈരുദ്ധ്യവും ഉണ്ട്. ഭൂരിഭാഗവും പരാതികള്‍ തുടര്‍നടപടികള്‍ക്കായി വില്ലേജ് ഓഫീസുകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരിച്ചയച്ചിരിക്കുകയാണ്. നടപടികള്‍ ആവാതെ അത്തരം പരാതികള്‍ പൊടിപിടിച്ചുകിടക്കുകയാണ്. ഭരണ സംവിധാനത്തിലെ താഴെ തട്ടില്‍ പരിഹരിക്കപ്പെടേണ്ട പരാതികള്‍ മുഖ്യമന്ത്രി സ്വീകരിച്ച് വീണ്ടും ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുകയാണ് ജനസമ്പര്‍ക്കത്തിനിടെ നടന്നത്. ഇതിന് തുടര്‍ നടപടികള്‍ക്ക് മേല്‍നോട്ടം പോലുമില്ല. എന്നാല്‍ അപേക്ഷ നല്‍കേണ്ട നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയതാണ് എണ്ണം കുറയാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കലക്ട്രേറ്റ് തുടങ്ങിയ ഇടങ്ങളില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അതിനെ കുറിച്ച് സാധാരണക്കാര്‍ ബോധവാന്മാരല്ലാത്തതും അപേക്ഷകളുടെ എണ്ണത്തില്‍ കുറവ് വന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്കുന്ന പരാതികളില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. സംശയത്തിണ്റ്റെ നിഴലിലാണ് അപേക്ഷകളുമായി സമീപിക്കുന്നവരില്‍ അധികവും കലക്ട്രേറ്റ് പടിക്കല്‍ എത്തുന്നത്. സിവില്‍ സപ്ളൈയ്സുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ ൨൭൩൯ പരാതികള്‍ തീര്‍പ്പാകാതെ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്നു. റവന്യു വകുപ്പില്‍ ൨൪൧൪ പരാതികളില്‍ ഇനിയും തീരുമാനമായിട്ടില്ല. അതിരാവിലെ തന്നെ ദൂരസ്ഥലങ്ങളില്‍ എത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കിയവരാണ് പലരും. ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുഖ്യമന്ത്രിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചപ്പോഴും തീര്‍പ്പ് കല്‍പ്പിക്കപ്പെടാതെ അപേക്ഷകള്‍ ഇനിയും കെട്ടിക്കിടക്കുകയാണ്. ഇത്തവണത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെക്കാണാന്‍ സാധിക്കില്ല. അതിനുള്ള അവസരം മൂന്ന് മണിക്കുശേഷം നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇപ്പോള്‍ നല്കുന്ന പരാതിയില്‍ ഉടന്‍ തീരുമാനമുണ്ടാകില്ല. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്ക് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പന്തലും മറ്റുസജ്ജീകരണങ്ങളും ഒരുക്കിയത്. പിഡബ്ള്യുഡിക്കായിരുന്നു അതിണ്റ്റെ ചുമതല. ജില്ലാ ഭരണകൂടം ൨,൦൭൪൫൦ രൂപയുമാണ് ചെലവഴിച്ചത്. ഉത്സവഛായയിലാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. പരാതികള്‍ അതത് വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ പരിശോധിച്ച ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുള്‍പ്പെടുന്ന സ്ക്രീനിംഗ് കമ്മറ്റി പരിശോധിക്കും. പരിശോധനയില്‍ ആവശ്യമെങ്കില്‍ പരാതിക്കാരന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കും. ഈ രീതിയിലാണ് ഇപ്രാവശ്യത്തെ ജനസമ്പര്‍ക്ക പരിപാടി തയ്യാറാക്കിയിട്ടുള്ളത്. പരാതി നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഒരു നമ്പറും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: