കൊച്ചി: അച്ചടിമേഖലയിലെ അസംസ്കൃത വസ്തുക്കളായ പേപ്പര്‍, മഷി തുടങ്ങിയവയുടെ അടിക്കടി ഉണ്ടാകുന്ന വിലവര്‍ധനവും ലഭ്യത കുറവും സാങ്കേതിക മികവുമുള്ള തൊഴിലാളികളുടെ ക്ഷാമവും അച്ചടി മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തി അച്ചടി വ്യവസായത്തെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എ.അഗസ്റ്റിന് ആവശ്യപ്പെട്ടു. കേരള പ്രിന്റേഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബൈജു എബ്രഹാം അദ്ധ്യക്ഷത വിഹച്ചു. ജില്ലാ ഭാരവാഹികളായി എന്‍.രാജേന്ദ്രന് (പ്രസിഡന്റ്), അനില്‍ കുമാര്‍ കെ.എസ്.(സെക്രട്ടറി), ആര്.ശ്രീകുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: