മാഡ്രിഡ്: സ്പെയിനില്‍ 79 പേര് മരിച്ച ട്രെയിനപകടം നടക്കുമ്പോള്‍ എഞ്ചിന് ഡ്രൈവര്‍ റെയില്‍വേ ഓപ്പറേറ്ററോട് ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. ട്രെയിനിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം കണ്ടെത്തിയത്. അനുവദനീയമാതിലും ഇരട്ടി വേഗത്തിലാണ് തീവണ്ടി സഞ്ചരിച്ചിരുന്നതെന്നും രേഖകളില്‍ നിന്നും വ്യക്തമായി.
അപകടം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഡ്രൈവറായിരുന്ന ഫ്രാന്‍സിസ്കോ ഗാര്സോണിന് ട്രയിന്‍ ഓപ്പറേറ്ററായ റെന്ഫില് നിന്നും ഫോണ്‍കോള്‍ വന്നത്. മാഡ്രിഡില്‍ നിന്നും 218 യാത്രക്കാരുമായി തിരിച്ച ട്രയിനിന്റെ ഫെറോളിലേക്കുള്ള പാതയെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു റെന്ഫ് ഫ്രാന്‍സിസ്കോയെ വിളിച്ചത്. ഫ്രാന്സിസ്കോയ്ക്കെതിരെ അശ്രദ്ധ മൂലമുള്ള നരഹത്യയ്ക്കെതിരെ കേസ് എടുത്തു.
മണിക്കൂറില്‍ 192 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍. മണിക്കൂറില്‍ 80 കിലോമീറ്റര്‍ എന്ന സാധാരണ വേഗ പരിധിയേക്കാള്‍ ഉയര്‍ന്ന വേഗതയാണിത്. ട്രയിനിന്റെ പാളത്തിലോ സുരക്ഷാ സംവിധാനങ്ങളിലോ പാളിച്ചകള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അപകടത്തില്‍ പരുക്കേറ്റ 66ഓളം പേര് ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: