പാദം തലയില്‍ വച്ചതുകൊണ്ടുമാത്രം വാമനന് ബലിയെ എങ്ങനെ പാതാളത്തിലേക്ക് താഴ്ത്താന്‍ കഴിഞ്ഞു എന്ന് സംശയിച്ചേക്കാം. ആകാശവും ഭൂമിയും മുഴുവന്‍ ഓരോ അടികൊണ്ട് അളന്നപ്പോള്‍ എത്രമാത്രം ശക്തിമത്തും ബൃഹത്തമായിരുന്നു വാമനന്റെ അടികള്‍ എന്ന് ഊഹിക്കാമല്ലോ. മൂന്നാമത്തെ കാല്‍വയ്പ്പും അതേപോലെ തന്നെ ശക്തിയുള്ളതായിരുന്നു. അതുകൊണ്ട് അതിന്റെ ആഘാതം ബലിയെ പാതാളത്തിലേക്ക് താഴ്ത്താന്‍ പര്യാപ്തമായിരുന്നു.
ബലിയെ പാതളത്തിലേക്ക് അയച്ചതിന് മറ്റുചില കാരണങ്ങളും ഉണ്ടായിരുന്നു. മഹാനും ശ്രേഷ്ഠനുമായ ചക്രവര്‍ത്തിയായിരുന്നു ബലി എന്നതില്‍ സംശയമില്ല. ഭക്തി, വിനയം തുടങ്ങിയ ഉത്തമ ഗുണങ്ങളും ഉണ്ടായിരുന്നു. വിശാല മനസ്സ്, എങ്കിലും ലേശം അഹന്ത, ഞാന്‍ എന്ന ഭാവം ഉണ്ടായിരുന്നു. ഈശ്വരന് ക്രോധവും അഹന്തയും ഒഴികെ മേറ്റ്ന്തും സഹിക്കും. എന്താണ് ആ അഹന്ത ? എന്തിനുവേണ്ടിയായിരുന്നു ഇത് ? അത് ശാരീരിക സൗന്ദര്യത്തിന്മേലാണോ അതോ ധനമുണ്ടെന്ന ഗര്വാണോ ? വേണ്ട, ഇതൊന്നും ഒരാളുടെ അഹന്തയ്ക്ക് ഹേതുവാകേണ്ട കാര്യമില്ല. വാസ്തവത്തില്‍ അഹന്ത മനുഷ്യനില്‍ നിരവധി ദുര്‍ഗുണങ്ങളെ ജനിപ്പിക്കുന്നു. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം, അഹിംസ തുടങ്ങിയ ശ്രേഷ്ഠ ഗുണങ്ങള്‍ ഈശ്വരന് നിങ്ങള്‍ക്ക് പ്രധാനം ചെയ്തിട്ടുണ്ട്. ഇത് വികസിപ്പിക്കുക. ഈ ഗുണങ്ങള്‍ മനുഷ്യന് പഞ്ച പ്രാണങ്ങള്‍ക്ക് തുല്യമാണ്. ക്രോധം, അസൂയ, അഹന്ത എന്നിവ മൃഗീയ സ്വഭാവങ്ങളുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് മനുഷ്യന് എന്ന് വിളിക്കാന്‍ സാധിക്കുക, ശ്രേഷ്ഠ ഗുണങ്ങളുള്ള വ്യക്തിയാണ് മനുഷ്യന്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: