ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ പ്രൊപ്പൈന്‍ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധിപേരെ കാണാതായി. ഫ്ളോറിഡയിലെ ബ്ലൂ റിനോ പ്രൊപ്പൈന്‍ പ്ലാന്റിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടന കാരണം വ്യക്തമല്ല. അമേരിക്കന്‍ സമയം രാത്രി പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനം നടക്കുമ്പോള്‍ പ്ലാന്റില്‍ 26 പേര് ഉണ്ടായിരുന്നെന്നാണ് വിവരം. അപകട സ്ഥലത്തിന് അരമൈല്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സ്ഫോടനങ്ങള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നതായി അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന പ്ലാന്റില്‍ വലിയ തീപിടുത്തം ഉണ്ടായി.
തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രതിദിനം 4,000- 5,000 ടാങ്കുകളില്‍ ഗ്യാസ് നിറക്കാനുള്ള സൗകര്യമുള്ള പ്ലാന്റാണ് ബ്ലൂ റിനോ പ്രൊപ്പൈന്‍ പ്ലാന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: