ചക്രവര്‍ത്തി, എനിക്ക് മൂന്നടി സ്ഥലമേവേണ്ടു, മറ്റൊന്നും ആവശ്യമില്ല. വാമനന് പറഞ്ഞു, ഇത്ര ചെറിയ ഒരാവശ്യം കേട്ട് ബലിചക്രവര്‍ത്തി ആശ്ചര്യഭരിതനായി. അദ്ദേഹം ഉടന്‍തന്നെ അത് അനുവദിച്ചുകൊടുത്ത് ഇപ്രകാരം പറഞ്ഞു: “ഇത്രയേയുള്ളോ ആവശ്യം? ശരി, എടുത്തുകൊള്ളൂ”.
വാമനന് അതോടെ തന്റെ രൂപം ബൃഹത്താക്കി, ആകാശം മുഴുവന്‍ ഒറ്റയടികൊണ്ട അളന്നു. ഭൂമി മുഴുവന്‍ രണ്ടാമത്തെ അടികൊണ്ടളന്നു. അതിനുശേഷം ബലിയോട് ചോദിച്ചു, “മൂന്നാമത്തെ അടിവയ്ക്കാന്‍ സ്ഥലമെവിടെ?”
ബലിചക്രവര്‍ത്തി പറഞ്ഞു, “സ്വാമീ, അവിടുന്ന് മൂന്നടിസ്ഥലം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. പക്ഷേ ആകാശവും ഭൂമിയും അവിടുന്ന് രണ്ടടിയില്‍ ഒതുക്കി. എന്റേതായിട്ടള്ളതുമുഴുവന് തീര്‍ന്നു. ദയവുചെയ്ത് മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വച്ച് എന്നെ സ്വീകരിക്കൂ. അനുഗ്രഹിക്കൂ.”
വാമനന് തന്റെ പാദം ചക്രവര്‍ത്തിയുടെ ശിരസ്സില്‍ വച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് അയച്ചു.
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: