കാസര്‍കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ അല്‍ഖ്വയ്ദ തീവ്രവാദിയുടെ കവിത ഉള്‍പ്പെടുത്തി അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.കെ.മനോജ് ആവശ്യപ്പെട്ടു. എബിവിപി കാസര്‍കോട് നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പഠന ശിബിരത്തില്‍ മുഖ്യപ്രഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കലാലയങ്ങളില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വര്ഗ്ഗീയവല്ക്കരണത്തിനുമെതിരെ എബിവിപി നിരന്തരമായ സമരത്തിലാണ്. രാജ്യം ഇന്ന് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെ.കെ.മനോജ് ആവശ്യപ്പെട്ടു. പരിപാടിയില്‍ ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കാസര്‍കോട് താലൂക്ക് സംഘചാലക് കെ.ദിനേഷ് നിലവിളക്ക് കൊളുത്തി പഠന ശിബിരം ഉദ്ഘാടനം ചെയ്തു. രതീഷ്.പി.വി സ്വാഗതവും നിഥിഷ്കുമാര് നന്ദിയും പറഞ്ഞു. കാസര്‍കോട് നഗര്‍സമിതി ഭാരവാഹികളായി എം.അനീഷ് (നഗര്‍ പ്രസിഡണ്ട്), മണികണ്ഠന്.എം (വൈസ് പ്രസിഡണ്ട്), പ്രദീഷ്കുമാര്‍ (സെക്രട്ടറി), സുമേഷ്, അമ്പിളി (ജോ.സെക്രട്ടറി), നിഥീഷ്കുമാര്‍ എം.(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: