ലണ്ടന്‍: ബോള്‍ട്ടിന് സമം ബോള്‍ട്ട് മാത്രം എന്ന് പറയാന്‍ കാണികള്‍ക്ക് ഒരവസരം കൂടി നല്കി ഉസൈന്‍ ബോള്‍ട്ട് വീണ്ടും തന്റെ തനി സ്വരൂപം പുറത്തെടുത്തു.
ഡൈമണ്ട് മീറ്റില്‍ 100 മീറ്ററിലെ ലോക റെക്കോര്‍ഡുകാരനായ ഉസൈന്‍ ബോള്‍ട്ട് സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ചു കൊണ്ടാണ് കാണികളെ വിസ്മയിപ്പിച്ചത്.
9.85 സെക്കന്റു കൊണ്ടാണ് ബോള്‍ട്ട് 100 മീറ്റര്‍ പിന്നിട്ടത്. 9.58 ആണ് 100 മീറ്ററില്‍ ബോള്‍ട്ടിന്റെ റെക്കോഡ്. അടുത്തമാസം പത്തിന് മോസ്കോയില്‍ തുടങ്ങുന്ന ലോക അത്ലറ്റിക് മീറ്റില്‍ തന്റെ റെക്കോഡ് തിരുത്തുകയെന്നതാണ്് ബോള്‍ട്ടിന്റെ പ്രധാന ലക്ഷ്യം.
അതിനു മുമ്പ് ബോള്‍ട്ട് പങ്കെടുക്കുന്ന അവസാന മീറ്റും കൂടിയാണിത്. സീസണിലെ മികച്ച സമയക്കാരായ അമേരിക്കന്‍ താരം ടൈസന്ഗേയും നാട്ടുകാരനായ അസഫാ പവലും മരുന്നടിക്ക് പിടിയിലാകവുകയും നാട്ടുകാരനായ ബ്ലേക്ക് പരിക്കുകാരണം പിന്മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ വലിയ വെല്ലുവിളി ലോകമീറ്റില്‍ ബോള്ട്ടിനുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: