ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇരട്ട ചാവേര്‍ സ്ഫോടനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 57 ആയി ഉയര്‍ന്നു. എഴുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി കൊഹാട്ടിലെ പരാഷിനാര് നഗരത്തിലായിരുന്നു സംഭവം. മാര്‍ക്കറ്റില്‍ ഇരുചക്ര വാഹനങ്ങളിലെത്തിയ ചാവേറുകള്‍ സ്ഫോടനം നടത്തുകയായിരുന്നു. തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ തുടരെ രണ്ടു സ്ഫോടനങ്ങളാണ് ഉണ്ടായത്.
മാര്‍ക്കറ്റിന്റെ ഒരു കോണില്‍ ആദ്യ ചാവേര്‍ സ്ഫോടനം നടത്തിയതിനു തൊട്ടുപിന്നാലെ രണ്ടാമത്തെ ചാവേര്‍ മറ്റൊരു കോണിലും സ്ഫോടനം നടത്തുകയായിരുന്നു.
നോമ്പുകാലമായതിനാല്‍ ഇഫ്താര്‍ വിരുന്നിനും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര് മാര്ക്കറ്റിലെത്തിയിരുന്ന സമയത്തായിരുന്നു സ്ഫോടനം. നാനൂറോളം പേര് സംഭവസമയത്ത് ഇവിടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: