സ്പെയിന്/ ഗലാഷ്യ: വടക്ക് പടിഞ്ഞാറന്‍ സ്പെയിനില്‍ ട്രെയിന്‍ പാളം തെറ്റിയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് എഞ്ചിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിതവേഗത കാരണം പാളം തെറ്റിയ ട്രെയിന്‍ ബോഗികള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു.
സ്പെയിനിലെ ഗലാഷ്യ പ്രവിഷ്യയിലാണ അപകടമുണ്ടായത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റെനിഫേ എന്ന കമ്പനിയുടെ ട്രെയിന്‍ ആണ് പാളം തെറ്റിയത്.
അപകടസമയത്ത് 247 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. സെന്റ് ജെയിംസ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ ക്രിസ്ത്യന്‍ വിശ്വാസികളായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും.പതിമൂന്ന് യാത്രാ ബോഗികളാണ് അപകടത്തില്‍ പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്.
സ്പെയിനിന്റെ തലസ്ത്ഥാനമായ മാന്‍ഡ്രില്‍ നിന്ന് ഫെറോലിക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ഉടന്‍ ബോഗികള്‍ ഒന്നിനു മുകളിലേക്ക് മറിഞ്ഞത് മരണസംഖ്യ കൂടാന്‍ കാരണമായി.
പാളം തെറ്റിയ ബോഗികള്‍ ചിലതിന് തീപിടിക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാല് ദശകത്തിനിടയില്‍ സ്പെയിനില്‍ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇന്നലെ നടന്നത്.
2004ല്‍ മാഡ്രിഡില്‍ ഇസ്ലാമിക തീവ്രാവദികള്‍ ട്രെയിന്‍ ബോംബ് വച്ച് തകര്‍ത്തതിനു ശേഷമുണ്ടാകുന്ന വലിയ ദുരന്തമാണിത്. അന്ന് 191 പേരാണ് മരിച്ചത്. അപകടകാരണം അറിവായിട്ടില്ല.
പ്രധാനമന്ത്രി മരിയാനോ രജോയയുടെ ജന്മസ്ഥലം കൂടിയാണ് ഗലിഷ്യ പ്രവിശ്യ. അപകടത്തെ തുടര്‍ന്ന് മരിയാനോ രജോയ് അടിയന്തര മന്ത്രി സഭാ യോഗം വിളിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമെ തീവ്രാവദികള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പറയാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: