ഇസ്ലാമബാദ്: പാകിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയുടെ സിന്ധ് ഓഫിസിനുനേരെ നടന്ന തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടു. നാല് തീവ്രവാദികളും ഒരു ഡെപ്യൂട്ടി ഡയറക്ടറുമാണ് കൊല്ലപ്പെട്ടത്.
അതേസമയം മുപ്പതോളം ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടം തകര്‍ന്നുവീണ് പലരും കുടുങ്ങിക്കിടക്കുന്നതുകൊണ്ട് മരണസംഖ്യ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട് സുക്കൂര്‍ പട്ടണത്തില്‍ കനത്ത സുരക്ഷാവലയത്തിലുള്ള ഓഫീസാണ് ആക്രമിക്കപ്പെട്ടത്.
പത്തോളം പേര് ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആദ്യം ഒരു ചാവേര്‍ ഓഫീസിന് മുന്‍വശത്തെത്തി പൊട്ടിതെറിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു ചാവേര്‍ സ്ഫോടകവസ്തുക്കളുമായി ഓഫിസിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തുടര്‍ന്ന് ഒരു കെട്ടിടം കൈവശപ്പെടുത്തി മറ്റ് ഓഫിസുകള്‍ക്കുനേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറെ നേരം സുരക്ഷാ ഉദ്യോഗസ്ഥരും ഇവരും തമ്മില്‍ വെടിവെയ്പുനടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: