ചങ്ങനാശ്ശേരി: സംസ്ഥാനത്ത് കനകവും കാമിനിമാരുംമൂലം ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരള ഭരണം സരിതയിലും സോളാറിലും ഇടിച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ സ്ഥിതി ഓരോദിവസവും കഴിയുംന്തോറും ഇടിഞ്ഞുതാഴുകയാണ്. ആരെയോ സഹായിക്കാന്‍ വേണ്ടി അദ്ദേഹം എല്ലാം മറച്ചുവെയ്ക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചങ്ങനാശ്ശേരി ഏനാച്ചിറയില് പുതിയതായി രൂപവത്കരിച്ച ശാഖായോഗത്തിന്റെ ഉദ്ഘാടനവും ക്ഷേത്ര സമര്‍പ്പണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. അദ്വൈത വിദ്യാശ്രമം മഠാധിപതി ധര്‍മ്മ ചൈതന്യ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: