കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഉയര്‍ന്നത്. 20,680 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2585 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 500 രൂപയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച സ്വര്‍ണവില 19,000 ത്തിലേക്ക് താഴ്ന്നിരുന്നു.
ഇതിനു ശേഷമായിരുന്നു വര്‍ധന. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിട്ടുണ്ട്. ഒരു ട്രോയ് ഓണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 9.10 ഡോളറാണ് താഴ്ന്നത്. ഇതോടെ വില 1338.60 ഡോളറായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: