കോട്ടയം: പൊതുവിഷയങ്ങളില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രത സമൂഹനന്മയ്ക്ക് അനിവാര്യമായ സാഹചര്യങ്ങളാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. കേരള യൂത്ത് വെല്‍ഫയര്‍ കൗണ്‍സില്‍ സംസ്ഥാന കമ്മറ്റിസമിതി യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം അനുവദിച്ചുതരുന്ന അധികാരങ്ങളും സംവിധാനങ്ങളും തെറ്റായി വിനിയോഗിക്കുന്നവരാണ് ക്യാമറ കണ്ണുകളെയും മാധ്യമപ്രവര്‍ത്തകരുടെ തൂലികയെയും ഭയപ്പെടുന്നത്. എല്ലാം ഒളിപ്പിച്ചുവെച്ചെങ്കില് മാത്രമേ അത്തരക്കാര്‍ക്ക് നിലനില്‍പ്പുള്ളൂ. അവരുടെ ദുഷ്ചെയ്തികള്‍ പൊതുജനമധ്യത്തില്‍ എത്തേണ്ടത് ജനാധിപത്യത്തിന്റെ പരിപാവനതയ്ക്ക് അനിവാര്യമാണ്. ആ ധര്‍മമാണ് മാധ്യമലോകം നിറവേറ്റികൊണ്ടിരിക്കുന്നത്.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാധ്യമ ഇടപെടലുകള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി. അഡ്വ. ബോബന് ടി തെക്കേലിന്റെ അധ്യക്ഷതയില്‍ റിജോ വാളാന്തറ, പ്രവീണ്‍ ഉള്ളാട്ട്, അഡ്വ. ടിസി റോസ്, ഡോ. മായാ മേരി, പ്രൊഫ. വിമല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: