കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സിമിതി അംഗീകാരം നല്കി. 32 എല്‍പി സ്കൂളുകള്‍ക്കും 11 യുപി സ്കൂളുകള്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളുകളില്മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ 42 സ്കൂളുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്കൂളുകളുടെ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കാനാണ് മുന്‍ഗണന. എല്‍പി സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ 125 ലാപ്ടോപ്പുകളും നല്‍കിയിരുന്നു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സുധാ കുര്യന് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, സ്ഥിരം സമിതി അംഗങ്ങളായ എന്‍.ജെ. പ്രസാദ്, അഡ്വ: എന്‍.സി. പ്രെനി എന്നിവര്‍ പങ്കെടുത്തു. ജില്ലാതല വിദ്യാഭ്യാസ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: