ന്യൂദല്‍ഹി: ടെന്നീസ് പുരുഷ ഡബിള്‍സില്‍ റോഹന്‍ ബൊപ്പെണ രണ്ട് സ്ഥാനങ്ങള്‍ പിന്നിട്ട് ലോക മൂന്നാം റാങ്ക് കരസ്ഥമാക്കി. എ.ടി.പിയുടെ പുതിയ റാങ്കിംഗിലാണ് ബൊപ്പെണ്ണ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തിയത്.
അമേരിക്കയുടെ ഇരട്ട താരങ്ങളായ മൈക്കും ബോബ് ബ്രയാനുമാണ് ബൊപ്പെണ്ണയ്ക്ക് മുന്നിലുള്ളത്. സ്പാനിയാര്ഡ്സ് മാര്‍ക്ക് ലോപ്പസിനേയും മാര്‍ക്കല്‍ ഗ്രാനോലേഴ്സിനേയും യഥാക്രമം നാലും അഞ്ച് സ്ഥാനത്താക്കിയാണ് ബൊപ്പെണ്ണയുടെ കുതിച്ചു കയറ്റം.
വിംബിള്‍ഡന്‍ സെമി ഫൈനലിലെ മികച്ച പ്രകടനത്തോടെ അഞ്ചാം സ്ഥാനത്തെത്തിയ ബൊപ്പെണ്ണ രാജ്യത്തെ ഏറ്റവും മികച്ച റാങ്ക് നേടുന്ന താരമായി ഉയര്‍ന്നിരുന്നു. മഹേഷ് ഭൂപതി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ലിയാന്‍ഡര്‍ പെയ്സ് ഒമ്പതാം സ്ഥാനം നിലനിര്‍ത്തി.
ദിവിജ് ശരണ്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 66-ാം സ്ഥാനത്തെത്തി. ക്ലാറോ ഓപ്പമിലെ വിജയമാണ് ദിവിജിനെ റാങ്ക് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: