കൊട്ടാരക്കര: പാര്‍ട്ടി ഓഫീസുകള്‍ ആരുടെതായാലും തങ്ങള്‍ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം മാരകായുധങ്ങളുമായി അഴിഞ്ഞാടുമ്പോള്‍ അവര്‍ക്ക് കുട പിടിക്കേണ്ട ഗതികേടിലാണ് പോലീസ്. കൊട്ടാരക്കരയില്‍ ഒരാഴ്ച മുമ്പ് മാരകായുധങ്ങളുമായി രണ്ട് മണിക്കൂര്‍ നഗരഹൃദയത്തെ വിറപ്പിച്ച് അഴിഞ്ഞാടിയ സംഘത്തിന് പോലീസ് അകമ്പടി സേവിക്കുന്ന ദയനീയ കാഴ്ചയായിരുന്നു പൊതുജനത്തിന് കാണാന്‍ കഴിഞ്ഞത്.
ഈ ആനുകൂല്യം മുതലെടുത്താണ് കോണ്‍ഗ്രസിന്റെ പണി പൂര്‍ത്തിയായികൊണ്ടിരുന്ന ഓഫീസ് എറിഞ്ഞുതകര്‍ത്തത്. സ്ഥലത്തുണ്ടായിരുന്ന സിഐ വിസില്‍ ഊരുകയും പോലീസുകാരോട് അക്രമികളെ അടിച്ചോടിക്കാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാതെ മാറിനില്‍ക്കുന്ന പോലീസുകാരെയായിരുന്നു കാണാന്‍ കഴിഞ്ഞത്. മുഖവും മൂടികെട്ടി കയ്യില്‍ ആയുധങ്ങളുമായി രണ്ട് മണിക്കൂര്‍ നഗരത്തിലൂടെ ഇരകളെ തിരക്കി സിപിഎം ഗുണ്ടകള്‍ നേതാക്കന്മാരുടെ നേതൃത്വത്തില്‍ അഴിഞ്ഞാടുമ്പോള്‍ റൂറല്‍ എസ്പി ഓഫീസും പോലീസും എന്തിനെന്ന ചോദ്യമാണ് ഉയര്‍ന്നുവന്നത്. ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നത് ഭരണപക്ഷത്തേക്കാള്‍ കൂറ് പ്രതിപക്ഷത്തിനോടാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
കേസില്‍ ഉള്‍പ്പെട്ട പലരും ഇന്നും പാര്‍ട്ടി പരിപാടികളില്‍ സജീവമാണ്. ഈ ആനുകൂല്യം മുതലെടുത്താണ് കഴിഞ്ഞദിവസം എഴുകോണ്‍ പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ കശപിശയുടെ പേരില്‍ ബിജെപിയുടെ എഴുകോണ്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തത്. എഴുകോണ്‍ പഞ്ചായത്തിന്റെ ഔദ്യോഗികവാഹനത്തില്‍ എത്തിയാണ് പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടും ആരെയോ ഭയന്ന് പോലീസ് നടപടിയെടുക്കാന്‍ മടിക്കുകയാണ്.
പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മില്‍ മുമ്പ് സംഘട്ടനങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിച്ചിരുന്നില്ല. തങ്ങള്‍ക്ക് ആരെയും ഭയമില്ലെന്ന പ്രഖ്യാപനത്തോടെ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെയും സിപിഎം അക്രമം ആരംഭിച്ചിരിക്കുകയാണ്. എഴുകോണിലെ പാര്‍ട്ടി ഓഫീസ് തകര്‍ത്ത സം?വത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനിലും സംസ്ഥാന നേതാവ് ബി.ശിവദാസനും വ്യക്തമാക്കി. ഇത് തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണ്. പോലീസ് ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ ബിജെപിക്ക് പ്രതികരിക്കേണ്ടിവരും.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോ?ത്തിന് പാര്‍ട്ടി രൂപം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും പാര്‍ട്ടി ഓഫീസ് തകര്‍ക്കുകയും ചെയ്ത കേസില്‍ പതിനഞ്ച് പേര്‍ക്കെതിരെ മാത്രമാണ് ഇതുവരെ കേസെടുത്തത്. അറസ്റ്റിലായവര്‍ മൂന്ന് എന്നത് പോലീസ് അന്വേഷണത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നതാണ്. ?രണകക്ഷിയുടെ സ്ഥിതി ഇതെങ്കില്‍ ബിജെപി ഓഫീസ് തകര്‍ത്ത കേസ് അന്വേഷണം ഏതുരീതിയിലായിരിക്കുമെന്ന് ഊഹിക്കാനാകും.
പ്രതികളുടെ പേരുകളും വന്ന വാഹനവും വെളിപ്പെടുത്തിയിട്ടും ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല. പോലീസ് ഇത്തരം സം?വങ്ങളില്‍ സിപിഎമ്മിന് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന ആരോപണം വ്യാപകമായി. പോലീസിനുള്ളില്‍ നിലനില്‍ക്കുന്ന സിപിഎം വിധേയത്വമാണ് ഇതിന്റെ മൂലകാരണം. ചില പോലീസുദ്യോഗസ്ഥര്‍ പ്രതികളെ തേടിയിറങ്ങുമ്പോഴേക്കും വിവരം ചോരും. റൂറല്‍ പോലീസ് ആസ്ഥാനത്തിന് തൊട്ടുകീഴില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മറ്റിടങ്ങളില്‍ അവസ്ഥയെന്താകും. ഇന്റലിജന്റ്സ് സംവിധാനത്തിലെ പാളിച്ചയും സം?വങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: