ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ആക്രമണമുണ്ടായത്. വില്‍ ചെയറിലെത്തിയ യുവാവ് സ്ഫോടനം നടത്തുകയായിരുന്നു. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ചിത്രം ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ സിനോ വെയ്ബോ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് വിമാനത്താവളംപുകകൊണ്ട് മൂടി. വിമാന സര്‍വീസകളെ സംഭവം ബാധി ച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: