ആയൂര്‍: ചടയമംഗലം ബസ് അപകടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ സ്വകാര്യബസ് ഉടമ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. വിവിധ പ്രാദേശിക ചാനലുകളുടെ റിപ്പോര്‍ട്ടറും മാതൃഭൂമി ന്യൂസിന്റെ കിഴക്കന്‍ മേഖലാ സ്റ്റിംഗറുമായ അഭിഷാനാണ് പരാതിക്കാരന്‍.
ചടയമംഗലത്ത് സ്വകാര്യബസ് കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിലേക്ക് പാഞ്ഞ് കയറി അഞ്ചുപേര്‍ മരിക്കാനിടയായത് വിവിധ ചാനലുകള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് അഭിഷാനായിരുന്നു. എംസി റോഡിലും, ആയൂര്‍-പുനലൂര്‍ പാതയിലും മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യബസുകളെക്കുറിച്ച് വാര്‍ത്തയില്‍ പരാമര്‍ശിച്ചതായിരുന്നു ചിലരെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ചടയമംഗലം-പുനലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് കാര്‍ത്തികയുടെ ഉടമ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: