വെല്ലിംഗ്ടണ്‍: അരങ്ങേറ്റ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച ന്യൂസിലാന്റ് ക്രിക്കറ്റ് താരം മാത്യു സിംഗ്ലയര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 37-കാരനായ സിംഗ്ലയര്‍ 33 ടെസ്റ്റുകളില്‍ കിവീസിന് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായ സിംഗ്ലയര്‍ കഴിഞ്ഞ 18 സീസണിടെ 15,000 റണ്‍സിലധികം സ്കോര്‍ ചെയ്തിട്ടുണ്ട്.
1999-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് സിംഗ്ലയര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 214 റണ്‍സാണ് സിംഗ്ലയര്‍ അടിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബഹുമതിയും സിംഗ്ലയറിന്റെ പേരിലാണ്. 33 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും നാല് അര്‍ദ്ധസെഞ്ച്വറികളും അടക്കം 1635 റണ്‍സ് നേടിയിട്ടുണ്ട്. 11 വര്‍ഷത്തെ കരിയറില്‍ 33 ടെസ്റ്റുകള്‍ മാത്രമാണ് സിംഗ്ലയര്‍ കളിച്ചത്. 2010-ല്‍ ഹാമില്‍ട്ടണില്‍ ഓസ്ട്രേലിയക്കെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 54 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും എട്ട് അര്‍ദ്ധസെഞ്ച്വറിയുമടക്കം 1304 റണ്‍സും സിംഗ്ലയര്‍ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: