ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. ജമാഅത്തെ ഇസ്ലാമിയുടെ സെക്രട്ടറി ജനറല്‍ അലി അഹ്സന് മുജാഹിദിനാണ് വധശിക്ഷ വിധിച്ചത്. യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര െ്രെടബ്യൂണലിന്റെതാണ് വിധി.
പത്ര പ്രവര്‍ത്തകനും സംഗീത സംവിധായകനുമടക്കം നിരവധി പേരെ തട്ടിക്കൊണ്ടുപോയി വധിച്ചതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ നരഹത്യ, ഗൂഢാലോചന എന്നിവയടക്കം ഏഴ് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
1971ലെ പാക്കിസ്ഥാനിനെതിരായ യുദ്ധത്തില്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തെ എതിര്‍ത്ത അഹ്സന് മുജാഹിദിമെതിരെ പാക്ക് സൈന്യത്തോടൊപ്പം ചേര്‍ന്ന് കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയതായി ആരോപണമുണ്ട്. 30 ലക്ഷം പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: